video
play-sharp-fill
ചർച്ച പരാജയം…! റേഷൻ കടകള്‍ ജൂലൈ 8നും 9നും തുറക്കില്ല; കടയടപ്പ് സമരവുമായി മുന്നോട്ടെന്ന് റേഷൻ ഡീലേഴ്‌സ്

ചർച്ച പരാജയം…! റേഷൻ കടകള്‍ ജൂലൈ 8നും 9നും തുറക്കില്ല; കടയടപ്പ് സമരവുമായി മുന്നോട്ടെന്ന് റേഷൻ ഡീലേഴ്‌സ്

തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ പ്രശ്നങ്ങള്‍ ചർച്ച ചെയ്യാൻ ഭക്ഷ്യ, ധനമന്ത്രിമാർ നടത്തിയ ചർച്ച പരാജയം.

നിയമസഭയില്‍ നടന്ന ചർച്ചയില്‍ വ്യാപാരി പ്രതിനിധികളുടെ ആവശ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയോ നിർദ്ദേശങ്ങളോ മന്ത്രിമാരില്‍ നിന്നുണ്ടായില്ല.
അതിനാല്‍ 8,9 തീയതികളില്‍ 48 മണിക്കൂർ കടയടപ്പ് സമരവുമായി മുന്നോട്ടുപോകുമെന്ന് റേഷൻ ഡീലേഴ്സ് കോ ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റി അറിയിച്ചു.

റേഷൻ വേതന പാക്കേജും കെ.ടി.പി.ഡി.എസ് ആക്ടിലെ അപാകതകളും പരിഹരിക്കണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇത് പഠിക്കാൻ മാസങ്ങള്‍ക്ക് മുമ്ബ് നിയമിച്ച ഉദ്യോഗസ്ഥ കമ്മിറ്റി ജൂണ്‍ 10ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇത് ജൂലായ് 10ന് സർക്കാരിന് കൈമാറുമെന്നും അതിന് ശേഷം ചർച്ച ചെയ്യാമെന്നും മന്ത്രി ജി.ആർ. അനില്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റേഷൻ വ്യാപാരി ക്ഷേമനിധി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മുൻഗണനേതര കാർഡുകാരില്‍ നിന്ന് മാസം ഒരു രൂപവീതം പിരിക്കാൻ ഭക്ഷ്യവകുപ്പ് തത്വത്തില്‍ തീരുമാനിച്ചെങ്കിലും രാഷ്ട്രീയ തീരുമാനം ഉണ്ടെങ്കിലേ നടപ്പാകൂവെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാല്‍ അറിയിച്ചു.

കൊവിഡ് കാലത്തെ ഭക്ഷ്യകിറ്റിന്റെ കമ്മീഷൻ വ്യാപാരികള്‍ക്ക് നല്‍കണമെന്ന് സുപ്രീംകോടതി നിർദേശിച്ച സാഹചര്യത്തില്‍ ഗഡുക്കളായി നല്‍കുമെന്ന് ധനമന്ത്രി അറിയിച്ചു. എന്ന് മുതല്‍ ഏത്ര ഗഡുക്കളായി നല്‍കുമെന്ന് വ്യക്തമാക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഇപ്പോള്‍ പറയാനാകില്ലെന്നാണ് ധനമന്ത്രി അറിയിച്ചത്.

ഇതോടെയാണ് ചർച്ച അലസിയത്. സംഘടനാ പ്രതിനിധികളായ ജോണി നെല്ലൂർ, ജി കൃഷ്ണപ്രസാദ്, കാടാമ്ബുഴ മൂസ, ടി.മുഹമ്മദാലി, കെ.ബി.ബിജു, സുരേഷ് കാരേറ്റ്, എൻ. മുഹമ്മദലി,പി.ജെ. ജോണ്‍ തുടങ്ങിയവർ പങ്കെടുത്തു.