വേതന പാക്കേജ് പരിഷ്കരിക്കണം; സംസ്ഥാനത്ത് ഇന്ന് റേഷൻ വ്യാപാരികളുടെ കടയടപ്പ് സമരം

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് റേഷൻ വ്യാപാരികളുടെ കടയടപ്പ് സമരം.

video
play-sharp-fill

സിഐടിയു, ഐഎൻടിയുസി സംഘടനകള്‍ സംയുക്തമായിട്ടാണ് സമരം നടത്തുന്നത്.

റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, കെടിപിഡിഎസ് ആക്ടിലെ അപാകതകള്‍ പരിഹരിക്കുക, റേഷൻ വ്യാപാരി സേവനനിധി കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമരത്തിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിലേക്ക് മാർച്ചും ധർണയും നടത്തും. മറ്റു ജില്ലകളില്‍ കലക്ടറേറ്റിലേക്കാണ് മാർച്ച്‌. സമരത്തില്‍ പങ്കെടുക്കില്ല എന്ന് ഐഐടിയുസി വ്യക്തമാക്കി.