സംസ്ഥാനത്ത് റേഷൻ വ്യാപാരികളുടെ കമ്മിഷൻ വർദ്ധിപ്പിക്കും; തയ്യാറാക്കുന്നത് മാസവേതനമായി 20,000 മുതല്‍ 21,000 രൂപ ലഭിക്കുന്ന പാക്കേജ്

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വ്യാപാരികളുടെ കമ്മിഷൻ വർദ്ധിപ്പിക്കും.

video
play-sharp-fill

കുറഞ്ഞത് 45 ക്വിന്റല്‍ ധാന്യം വില്പനയുള്ള വ്യാപാരിക്ക് മാസവേതനമായി 20,000 മുതല്‍ 21,000 രൂപ ലഭിക്കുന്ന പാക്കേജാണ് തയ്യാറാക്കുന്നത്.
നിലവില്‍ 18,000 രൂപയാണ് ലഭിക്കുന്നത്.

45നുശേഷം വരുന്ന ഓരോ ക്വിന്റലിനും 150 രൂപയില്‍ നിന്ന് 170 മുതല്‍ 180 വരെ ആക്കും. 45 ക്വിന്റല്‍ വില്പനയുള്ള വ്യാപാരിക്ക് മാസവേതനമായി 22,500 രൂപ നല്‍കണം, 45നുശേഷം വരുന്ന ഓരോ ക്വിന്റലിനും 200രൂപ തുടങ്ങിയ നിർദ്ദേശങ്ങളോടെ ഭക്ഷ്യവകുപ്പ് നിയോഗിച്ച സമിതി കഴി‌ഞ്ഞ മാർച്ചില്‍ നല്‍കിയ റിപ്പോർട്ട് ധനവകുപ്പിന്റെ പരിഗണനയ്ക്ക് വിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആവശ്യങ്ങള്‍ നടപ്പിലാക്കിയാല്‍ സർക്കാരിന് അധിക ബാദ്ധ്യതയാകുമെന്ന് ധനവകുപ്പ് ചൂണ്ടിക്കാണിച്ചിരുന്നു.
തുടർന്നാണ് റിപ്പോർട്ട് ഭാഗികമായി നടപ്പിലാക്കാനുള്ള നീക്കം ആരംഭിച്ചത്.

അടുത്തമാസം ധനവകുപ്പ്, ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ പാക്കേജിന് അന്തിമരൂപം നല്‍കും. ശേഷം മന്ത്രി ജി.ആർ.അനില്‍ റേഷൻ വ്യാപരി സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തി വേതനവർദ്ധന പ്രഖ്യാപിക്കും.

കണ്‍ട്രോളർ ഒഫ് റേഷനിംഗ്, ഭക്ഷ്യപൊതുവിതരണ വകുപ്പിലെ വിജിലൻസ് ഓഫീസർ, ലാ ഓഫീസർ എന്നിവരടങ്ങുന്ന സമിതിയാണ് വേതനംപാക്കേജ് പരിഷ്കരിച്ചുകൊണ്ട് റിപ്പോർട്ട് നല്‍കിയത്.