
കോഴിക്കോട്: വേതനം കാലോചിതമായി പരിഷ്കരിക്കാത്തതില്‍ പ്രക്ഷോഭം കടുപ്പിക്കാൻ സംസ്ഥാനത്തെ റേഷൻ വ്യാപാരികള്‍.
നിയമസഭാ മാർച്ചും സപ്ലൈ ഓഫീസ് മാർച്ചും നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ജനുവരിയില്‍ തുടർപ്രക്ഷോഭം നടത്താനാണ് തീരുമാനം.
2018ല്‍ സർക്കാർ വേതന പാക്കേജ് പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കിയില്ല. റേഷൻ വ്യാപാരികളുടെ പ്രശ്നം സംബന്ധിച്ച് മൂന്നംഗ കമ്മിഷൻ ഒരുവർഷം മുൻപ് റിപ്പോർട്ട് സർക്കാരിന് നല്‍കിയിരുന്നു. അത് മൂന്നുമാസം മുൻപ് വരെ പിടിച്ചുവച്ചതായി വ്യാപാരികള്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് ധനവകുപ്പിന്റെ അനുമതിക്ക് സമർപ്പിച്ചെങ്കിലും തുടർനടപടിയുണ്ടായില്ല. കട വാടകയും വെെദ്യുതിനിരക്കും കൂടിവരികയാണെന്നും വ്യാപാരികള്‍ പറയുന്നു. വ്യാപാരവുമായി ബന്ധപ്പെട്ടുള്ള യാത്രാചെലവും മറ്റും പുറമെയാണ്.
വ്യാപാരികള്‍ക്ക് പ്രതിമാസം 30,000 രൂപ കിട്ടുമെന്നാണ് അധികൃതരുടെ അവകാശവാദം. എന്നാല്‍ ഇത് ശരിയല്ലെന്നും നഷ്ടത്തെ തുടർന്ന് 500 കടകള്‍ നിറുത്തിയെന്നും വ്യാപാരികള്‍ പറയുന്നു.



