
സർക്കാർ പ്രഖ്യാപിച്ച ഒരു ലിറ്റർ മണ്ണെണ്ണ നല്‍കാനുള്ള സ്റ്റോക്ക് ഭൂരിഭാഗം റേഷൻകടകളിലും ഇല്ലാത്തതിനാല്‍ കാർഡ് ഉടമകളും റേഷൻ കടയുടമകളും തമ്മില്‍ തർക്കം.
പാചകവാതക ഗാർഹിക സിലിണ്ടറുകള്‍ക്കും ക്ഷാമം ഉണ്ടാകുമെന്ന കണക്കുകൂട്ടലില്‍ ജനങ്ങള്‍ കൂട്ടത്തോടെ കടകളിലേക്ക് എത്തിയതാണ് മണ്ണെണ്ണയ്ക്ക് പെട്ടെന്ന് പിടിവലി ഉണ്ടാകാൻ കാരണം.
മൂന്ന് മാസം കൂടുമ്പോഴാണ് റേഷൻ കടകള്‍ക്ക് മണ്ണെണ്ണ അനുവദിക്കുന്നത്. എ.എ.വൈ കാർഡുകള്‍ക്ക് ഒരു ലിറ്ററും ബാക്കി കാർഡുകള്‍ക്ക് അര ലിറ്ററും വീതമായിരുന്നു വിതരണം. ഒരു വിഭാഗം കാർഡ് ഉടമകള്‍ സ്ഥിരമായി മണ്ണെണ്ണ വാങ്ങാത്തതിനാല്‍ ആകെ കണക്കില്‍ സംസ്ഥാനത്ത് വലിയ മണ്ണെണ്ണ നീക്കിയിരുപ്പ് ഉണ്ട്. ഇത് തീർക്കാനായാണ് സർക്കാർ അധികമായി സ്റ്റോക്ക് എത്തിക്കാതെ അര ലിറ്റർ മണ്ണെണ്ണ കൂടി അധികം നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


