
കോട്ടയം: കോട്ടയം മുണ്ടക്കയത്ത് റേഷന്‍ കടയില്‍ നിന്നും വാങ്ങിയ പച്ചരി കഴുകിയപ്പോള്‍ വെള്ളത്തിനും അരിക്കും നീലനിറം. ഏന്തയാര്‍ സ്വദേശിയായ ബിജുവിന് ലഭിച്ച റേഷന്‍ അരിയിലാണ് നിറം മാറ്റം കണ്ടെത്തിയത്.
ഏന്തയാര്‍ അക്ഷയ സെന്ററിന് സമീപം ഉള്ള റേഷന്‍ കടയില്‍ നിന്ന് ഇന്നലെ രാവിലെയാണ് അരി വാങ്ങിയത്. പൊടിക്കുന്നതിനായി കുറച്ച് അരിയെടുത്ത് കഴുകിയപ്പോഴാണ് വെള്ളം നീല നിറമായത്. വൈകുന്നേരം ആയപ്പോഴേക്കും അരിക്കും നീലനിറം വന്നു. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാവാതെ ഞെട്ടിയിരിക്കുകയാണ് ബിജുവും കുടുംബവും പ്രദേശവാസികളും.
സംഭവത്തില്‍ പഞ്ചായത്ത് അധികൃതര്‍ക്ക് ബിജു പരാതി നല്‍കിയിട്ടുണ്ട്. വെള്ളത്തിന്റെ പ്രശ്നം കൊണ്ടോ അരിയിലെ ബാക്ടീരിയ കണ്ടാമിനേഷന് കൊണ്ടോ ആകാം അരിക്കും വെള്ളത്തിനും നീലനിറം വരാന്‍ കാരണമായതെന്ന് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


