video
play-sharp-fill

മഞ്ഞ, പിങ്ക്, കാര്‍ഡുകാര്‍ക്ക് ഈ മാസത്തെ വിതരണത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ എത്തിയില്ല; ഗോതമ്പിന് പകരം ആട്ട നല്‍കുന്നത് വന്‍കിടക്കാരായ ആട്ട മില്ലുകാരുടെ സമ്മര്‍ദം കാരണമെന്ന് ആക്ഷേപം; ഭക്ഷ്യ സുരക്ഷാ കമ്മീഷന്‍ ഇടപെടണമെന്ന് ആള്‍ കേരളറീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസ്സോസിയേഷന്‍

മഞ്ഞ, പിങ്ക്, കാര്‍ഡുകാര്‍ക്ക് ഈ മാസത്തെ വിതരണത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ എത്തിയില്ല; ഗോതമ്പിന് പകരം ആട്ട നല്‍കുന്നത് വന്‍കിടക്കാരായ ആട്ട മില്ലുകാരുടെ സമ്മര്‍ദം കാരണമെന്ന് ആക്ഷേപം; ഭക്ഷ്യ സുരക്ഷാ കമ്മീഷന്‍ ഇടപെടണമെന്ന് ആള്‍ കേരളറീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസ്സോസിയേഷന്‍

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂരിഭാഗം പ്രദേശങ്ങളിലും മുന്‍ഗണനാ വിഭാഗമായ മഞ്ഞ, പിങ്ക്, കാര്‍ഡുകാര്‍ക്ക് ഈ മാസത്തെ വിതരണത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ എത്തിയില്ല. ഇത് റേഷന്‍ വിതരണത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്കയിലാണ് റേഷന്‍ ഡീലേഴ്‌സ്. ഭക്ഷ്യ ഭദ്രതാ നിയമത്തില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും ഈ മാസത്തെ റേഷന്‍ ലഭിക്കുന്നതിന് ഭക്ഷ്യ സുരക്ഷാ കമ്മീഷന്‍ ഇടപെടണമെന്ന് ആള്‍ കേരളറീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസ്സോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോണി നെല്ലൂര്‍ ആവശ്യപ്പെട്ടു.

മുന്‍ഗണനാ വിഭാഗം കാര്‍ഡിലെ ഓരോ അംഗത്തിനും നാല് കിലോ വീതം അരിയും ഒരു കിലോ ഗോതമ്പുമാണ് വിതരണം ചെയ്യേണ്ടത്. എന്നാല്‍ പല എന്‍ എസ് എഫ് എ താലൂക്ക് ഭക്ഷ്യ വിതരണ കേന്ദ്രങ്ങളിലൂടെയും റേഷന്‍ കടയിലേക്ക് വിതരണത്തിന് ഒരംഗത്തിന് മൂന്ന് മുതല്‍ മൂന്നര കിലോ തോതിലുള്ള അരി മാത്രമാണ് ലഭിച്ചത്. ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കിയ സംസ്ഥാനത്ത് റേഷന്‍ ഭാഗികമായി വിതരണം നടത്താന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ പലര്‍ക്കും ഇത്തവണ ആവശ്യമായ ഭക്ഷ്യധാന്യങ്ങളും ലഭിക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തില്‍ മുന്‍ഗണനാ വിഭാഗം കാര്‍ഡുകാരുടെ ഗോതമ്പില്‍ നിന്ന് ഒരു കിലോഗ്രാം കുറവ് വരുത്തിക്കൊണ്ട് ഓരോ കാര്‍ഡുകാര്‍ക്കും 925 ഗ്രാം തോതിലുള്ള ഒരു പാക്കറ്റ് ആട്ടയും സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് നല്‍കി വന്നിരുന്നു. പല എന്‍ എസ് എഫ് എ സംഭരണ കേന്ദ്രങ്ങളിലും ആട്ടയുടെ സ്റ്റോക്കും കൃത്യതയോടെ എത്തിയിട്ടില്ലെന്ന് പരാതിയുണ്ട്.

ഇതു മൂലം ആട്ട സ്റ്റോക്കില്ലാത്തതിനാല്‍ പല ഉപഭോക്താക്കള്‍ക്കും ആട്ടയുടെ വിഹിതവും നഷ്ടപ്പെടുകയാണ്. ഗോതമ്പിന് പകരം ആട്ട നല്‍കുന്നത് വന്‍കിടക്കാരായ ആട്ട മില്ലുകാരുടെ സമ്മര്‍ദം കൊണ്ടാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.