video
play-sharp-fill
റേഷന്‍ വിതരണത്തില്‍ കുറവ് വന്നിട്ടില്ല; ഇ പോസ് തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍

റേഷന്‍ വിതരണത്തില്‍ കുറവ് വന്നിട്ടില്ല; ഇ പോസ് തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: ഇ പോസ് യന്ത്രത്തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍.

ഹൈദരാബാദ് എന്‍ഐസിയിലെ സര്‍വര്‍ തകരാറാണ് പ്രശ്നത്തിന് കാരണമെന്ന് മന്ത്രി പറഞ്ഞു. റേഷന്‍ വിതരണത്തില്‍ കുറവ് വന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇ പോസ് തകരാര്‍ കാരണം കഴിഞ്ഞ ദിവസവും റേഷന്‍ വിതരണം ഭാഗികമായി മുടങ്ങിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഇതേ അവസ്ഥ പലയിടങ്ങളിലും തുടരുന്നുണ്ട്.

റേഷന്‍ വിതരണം മുടങ്ങിയത് വ്യാപാരികളും റേഷന്‍ വാങ്ങാനെത്തുന്നവരും തമ്മില്‍ വാക്കേറ്റത്തിന് വരെ ഇടയാക്കിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സംസ്ഥാനത്തൊട്ടാകെയാണ് സര്‍വര്‍ തകരാര്‍ കാരണം റേഷന്‍ വിതരണം മുടങ്ങിയത്.

പ്രശ്നം പരിഹരിക്കുമെന്ന് അധികൃതര്‍ വ്യാപാരികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഹൈദരാബാദ്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നുള്ള സെര്‍വര്‍ തകരാര്‍ പരിഹരിക്കാന്‍ ഹെല്‍പ്പ് ഡെസ്ക് ആരംഭിക്കുമെന്നും നെറ്റ്‌വര്‍ക്ക് പ്രശ്നമുള്ളിടത്ത് കൂടുതല്‍ കവറേജുള്ള സിം കാര്‍ഡ് നല്‍കുമെന്നായിരുന്നു ഭക്ഷ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നതെങ്കിലും ഇത് നടപ്പായില്ല.