video
play-sharp-fill

അനധികൃതമായി സൂക്ഷിച്ച 140 ചാക്ക് റേഷനരി പിടികൂടി

അനധികൃതമായി സൂക്ഷിച്ച 140 ചാക്ക് റേഷനരി പിടികൂടി

Spread the love

 

സ്വന്തം ലേഖകൻ

ഹരിപ്പാട്: അനധികൃതമായി സൂക്ഷിച്ച റേഷൻ സാധനങ്ങൾ പിടികൂടി സിവിൽ സ്‌പ്ലെ അധികൃതർ പിടികൂടി. കരുവാറ്റ കന്നുകാലി പാലം എസ്.എൻ കടവിന് സമീപം കരിത്തറയിൽ യൂസഫിന്റെ വീടിന് സമീപത്തെ ഷെഡിൽ അനധികൃതമായി പ്ലാസ്റ്റിക്ക് ചാക്കുകളിൽ സൂക്ഷിച്ച 70 ക്വിന്റൽ റേഷനരിയാണ് പിടിച്ചെടുത്തത്.

50 കിലോ അടങ്ങുന്ന 140 പ്ലാസ്റ്റിക്ക് ചാക്കുകളിലാണ് അരി സൂക്ഷിച്ചിരുന്നത്. എന്നാൽ താറാവിന് തീറ്റയായി നൽകുന്ന ഉപയോഗ ശൂന്യമായ അരിയാണന്നാണ് വീട്ടുകാർ പറയുന്നത്.പിടിച്ചെടുത്ത സാധനങ്ങൾ വിശദമായ പരിശോധനയ്ക്കായി സപ്ലെകോ ഡിപ്പോയിലേക്ക് മാറ്റി. വിവരം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്തതായി സപ്ലൈ ഓഫിസർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group