
കല്യാണം കഴിഞ്ഞ് റേഷൻ കാര്‍ഡില്‍ പേര് ചേര്‍ക്കണോ? ഓഫീസുകള്‍ കേറി ഇറങ്ങാതെ ഈസിയായി ഓണ്‍ലൈനില്‍ ചെയ്യാം; എങ്ങനെയെന്ന് നോക്കാം
കോട്ടയം: നിങ്ങളുടെ വിവാഹശേഷം ഇനിയും റേഷൻ കാർഡ് അപ്ഗ്രേഡ് ചെയ്തില്ലേ?
റേഷൻ കാർഡിലേക്ക് പുതിയതായി പേര് ചേർക്കാൻ (name add) ആലോചിക്കുന്നുണ്ടോ? എങ്കില്‍ ഓണ്‍ലൈനില്‍ ഇത് പൂർത്തിയാക്കാനാകും.
പണ്ടത്തെ പോലെ വലിയ സങ്കീർണമായ പ്രോസസല്ല ഇത്. നിങ്ങള്‍ക്ക് ഓണ്‍ലൈനായി തന്നെ പേര് ചേർക്കല്‍ പൂർത്തിയാക്കാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓണ്‍ലൈനായി തന്നെ റേഷൻ കാർഡില്‍ പുതിയ അംഗത്തെ ചേർക്കാനാകും. നിങ്ങളുടെ പക്കല്‍ സ്മാർട്ഫോണോ ലാപ്ടോപ്പോ കംപ്യൂട്ടറോ ഉണ്ടെങ്കില്‍ കാര്യം ഈസിയാണ്.
പുതുതായി വിവാഹിതയായ സ്ത്രീയ്ക്ക് ആധാർ കാർഡ്, വിവാഹ സർട്ടിഫിക്കറ്റ്, മാതാപിതാക്കളുടെ റേഷൻ കാർഡ് എന്നിവ ഉപയോഗിച്ച് റേഷൻ കാർഡില്‍ മാറ്റം വരുത്താം. പഴയ കാർഡില്‍ നിന്ന് പേരുമാറ്റി, പുതിയ കാർഡിലേക്ക് പേര് ചേർക്കുകയാണ് ചെയ്യേണ്ടത്.
ഇതിനായി സംസ്ഥാനത്തിന്റെ ഭക്ഷ്യ വിതരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഉപയോഗപ്പെടുത്തിയാല്‍ മതി.
പഴയ കാർഡില്‍ നിന്നു പേര് ഒഴിവാക്കിയ ശേഷം മാത്രമേ പുതിയ കാർഡിലേക്ക് അംഗത്തെ ചേർക്കാവൂ. ഇതിനായി https://civilsupplieskerala.gov.in/index.php/content/index/ration-card-application-forms എന്ന സൈറ്റാണ് ഉപയോഗിക്കേണ്ടത്.
ഇതിനായി ആദ്യം ഒരു ലോഗിൻ ഐഡി ക്രിയേറ്റ് ചെയ്യണം. അല്ലെങ്കില്‍ നിലവിലുള്ള ഒന്ന് ഉപയോഗിച്ച് തന്നെ ലോഗിൻ ചെയ്യാവുന്നതാണ്.
ശേഷം ഹോം പേജില്‍ പുതിയ അംഗത്തെ ചേർക്കാനുള്ള ഓപ്ഷൻ കാണാം. ഇതില്‍ ക്ലിക്ക് ചെയ്യുക.
ഇവിടെ നിങ്ങള്‍ക്കായി ഒരു പുതിയ ഫോം ഓപ്പണായി വരും. ഇവിടെ ചേർക്കേണ്ട അംഗത്തിന്റെ പേരും വിവരങ്ങളും വിശദമായി നല്‍കുക.
ഇതിനൊപ്പം ആവശ്യമായ രേഖകളുടെ സോഫ്റ്റ് കോപ്പിയും സബ്മിറ്റ് ചെയ്യേണ്ടതുണ്ട്. ആധാർ കാർഡ്, വിവാഹ സർട്ടിഫിക്കറ്റ്, മാതാപിതാക്കളുടെ റേഷൻ കാർഡ് എന്നിവ ഈ രേഖകളില്‍ ഉള്‍പ്പെടുന്നു.
ഫോം സമർപ്പിക്കുമ്ബോള്‍ രജിസ്ട്രേഷൻ നമ്ബരും ലഭിക്കും.
ഈ രജിസ്‌ട്രേഷൻ നമ്ബർ ഉപയോഗിച്ച് പിന്നീട് നിങ്ങള്‍ക്ക് അപേക്ഷയുടെ സ്ഥിതി, അപ്ഡേറ്റ് അറിയാനാകും.
ഫോം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷം പുതിയ കാർഡ് നല്‍കുന്നതിനുള്ള നടപടിയിലേക്ക് കടക്കുന്നു.
ഇത് നിങ്ങള്‍ക്ക് തനിയെ ചെയ്യാൻ സാധിക്കുന്നില്ലെങ്കില്‍ അക്ഷയ കേന്ദ്രങ്ങള്‍, പൊതു സേവന കേന്ദ്രങ്ങളുടെ സഹായം തേടാം.