റേഷൻ കാർഡ് മസ്റ്ററിംഗ് സമയപരിധി നീട്ടി: മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിങ് നവംബർ 5 വരെ

Spread the love

 

തിരുവനന്തപുരം: മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകള്‍ക്കുള്ള മസ്റ്ററിങിനുള്ള സമയ പരിധി നീട്ടി. നവംബര്‍ അഞ്ചുവരെ മസ്റ്ററിങ് നടത്താമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ഒക്ടോബര്‍ 25ന് മസ്റ്ററിംഗിനുള്ള സമയം അവസാനിച്ചിരുന്നു, അതാണിപ്പോള്‍ നവംബര്‍ അഞ്ചുവരെ നീട്ടിയിരിക്കുന്നത്.

video
play-sharp-fill

 

മഞ്ഞ, പിങ്ക് റേഷന്‍കാര്‍ഡിലുള്ള 16 ശതാനത്തോളം പേര്‍ കൂടി സംസ്ഥാനത്ത് മസ്റ്ററിംഗ് നടത്താനുള്ള സാഹചര്യത്തിലാണ് സമയപരിധി നീട്ടിയത്. ആര്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കാത്ത അവസ്ഥയുണ്ടാകില്ലെന്നും ആശങ്കവേണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാവരുടേയും മസ്റ്ററിംഗ് പൂര്‍ത്തിയായോ എന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മസ്റ്ററിംഗിന് ഓണ്‍ലൈന്‍ സൗകര്യം ഒരുക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. രണ്ടു വിഭാഗം കാര്‍ഡുകളിലുമായുള്ള 1.53 കോടി ഗുണഭോക്താക്കളില്‍ 1.26 കോടി പേര്‍ മാത്രമാണ് മസ്റ്ററിങ് നടത്തിയത്. 27 ലക്ഷത്തോളം പേര്‍ ബാക്കിയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

റേഷന്‍ കാര്‍ഡും ആധാര്‍കാര്‍ഡുമായി റേഷന്‍ കടകളില്‍ നേരിട്ടെത്തിയാണ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടത്. കാര്‍ഡുടമകള്‍ നേരിട്ടെത്തി ഇ-പോസില്‍ വിരല്‍ പതിപ്പിച്ചാണ് ബയോമെട്രിക് മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടത്. കിടപ്പുരോഗികളുടെ മസ്റ്ററിങ് വീട്ടിലെത്തി റേഷന്‍ വ്യാപാരികള്‍ നടത്തുന്നുണ്ട്.