റേഷൻ കാർഡ് മസ്റ്ററിങ് നവംബർ 30 വരെ നീട്ടി, ഐറിസ് സ്കാനർ മസ്റ്ററിങ് നവംബർ 5 മുതൽ: മന്ത്രി ജി ആർ അനിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് കാലാവധി നവംബർ 30 വരെ നീട്ടി. ഇതുവരെയും 85 ശതമാനം ആളുകൾ മസ്റ്ററിങ് പൂർത്തിയാക്കിയിട്ടുണ്ട്.
ഐറിഷ് സ്കാനർ ഉപയോഗിച്ചുള്ള മസ്റ്ററിങ് നടപടികൾ നവംബർ അഞ്ചിന് ശേഷം തുടരും. നവംബർ 11 മുതൽ ‘മേരാ EKYC’ ആപ്പ് വഴിയും മസ്റ്ററിങ് നടത്താം. Mera ration EKYC ആപ്പും ആധാർ വിവരങ്ങൾ നൽകാൻ AadharfaceRD ആപ്പും ഡൗൺലോഡ് ചെയ്ത് വിവരങ്ങൾ നൽകിയാൽ മസ്റ്ററിങ് പൂർത്തിയാക്കാം.
മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കാത്ത ആർക്കും റേഷൻ നിഷേധിച്ചിട്ടില്ല. അത് സർക്കാർ നിലപാടല്ല. ഇക്കാര്യത്തിൽ പലരും വ്യാജ വാർത്ത പ്രചരിപ്പിച്ചെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറ്റവും കൂടുതൽ മുൻഗണനാ റേഷൻ കാർഡ് അംഗങ്ങൾ മസ്റ്ററിങ് നടത്തിയ രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. മസ്റ്ററിങ്ങിനെ കുറിച്ച് നിരവധി ആശങ്കകളുണ്ടായിരുന്നു. റേഷൻ വ്യാപാരികളിൽനിന്ന് വലിയ പിന്തുണയാണ് ലഭിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.