play-sharp-fill
റേഷൻ കാർഡ് മസ്റ്ററിംഗ് ഇതുവരെയും ചെയ്യാത്തവർക്ക് ഇതാ ഒരു അവസരം കൂടി, അവസാന തീയതി ഒക്ടോബർ 25 വരെ നീട്ടി

റേഷൻ കാർഡ് മസ്റ്ററിംഗ് ഇതുവരെയും ചെയ്യാത്തവർക്ക് ഇതാ ഒരു അവസരം കൂടി, അവസാന തീയതി ഒക്ടോബർ 25 വരെ നീട്ടി

 

തിരുവനന്തപുരം: റേഷൻ കാർഡ് മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി. മൂന്ന് ഘട്ടങ്ങളിലായി നടത്തിയ മസ്റ്ററിംഗ് കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഇനിയും ആളുകള്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുണ്ട്,  എന്ന നിഗമനത്തിലാണ് മസ്റ്ററിംഗിന്റെ സമയം നീട്ടിയത്.

 

ഒക്ടോബർ 8-ാം തീയതി വരെ79.79% പേരാണ് മസ്റ്ററിംഗ് പൂർത്തിയാക്കിയത്. മസ്റ്ററിംഗ് നടപടികൾ പൂർത്തിയാക്കുന്നതിന് രണ്ടുമാസത്തെ സമയം ദീർഘിപ്പിച്ച് നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസർക്കാരിന് കത്ത് നൽകുമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു.

 

ഇതുവരെയും മസ്റ്ററിംഗ് പൂർത്തിയാക്കിയത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

19,84,134 AAY(മഞ്ഞ) കാർഡ് അംഗങ്ങളിൽ 16,09,794 പേർ (81.13%)

1,33,92,566 PHH (പിങ്ക്) കാർ‍ഡ് അംഗങ്ങളിൽ 1,06,59,651 പേർ (79.59%)

 

കേന്ദ്രം ഒക്ടോബര്‍ 31 വരെ മസ്റ്ററിംഗ് സമയം നല്‍കിയിരുന്നു. എന്നാൽ പരമാവധി വേഗം തീര്‍ക്കാനുള്ള ശ്രമത്തിലാണ് ഭക്ഷ്യവകുപ്പ്. മസ്റ്ററിംഗ് ചെയ്യാന്‍ കഴിയാതെ പോയവര്‍ക്ക് വേണ്ടി ബദല്‍ സംവിധാനം വരുംദിവസങ്ങളില്‍ ഒരുക്കുമെന്നും എല്ലാ ജില്ലകളിലും 90% ആളുകളും മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയെന്നും നേരത്തേ ഭക്ഷ്യവകുപ്പ് അറിയിച്ചിരുന്നു.