പൊതുവിഭാഗം റേഷൻ കാര്‍ഡുകള്‍ പിങ്ക് കാര്‍ഡിലേക്ക് മാറ്റാൻ ജൂണ്‍ 15 വരെ അവസരം; ഓണ്‍ലൈനായി അപേക്ഷ നല്‍കാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Spread the love

തിരുവനന്തപുരം: പൊതുവിഭാഗം റേഷൻ കാർഡുകള്‍ (വെള്ള, നീല) പി.എച്ച്‌.എച്ച്‌ വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) തരം മാറ്റുന്നതിന് ജൂണ്‍ 15 വരെ ഇനി അപേക്ഷ സമർപ്പിക്കാം.

ഓണ്‍ലൈനായാണ് അപേക്ഷ നല്‍കുന്നത്. അർഹരായ കാർഡുടമകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിൻ പോർട്ടല്‍ (ecitizen.civilsupplieskerala.gov.in) വഴി ലോഗിൻ ചെയ്‌ത് അപേക്ഷ സമർപ്പിക്കണം.

റേഷൻ കാർഡിലെ ഏതെങ്കിലും അംഗം സർക്കാർ അല്ലെങ്കില്‍ പൊതുമേഖലാ ജീവനക്കാരൻ, ആദായ നികുതിദായകൻ, സർവീസ് പെൻഷണർ, 1000ത്തില്‍ കൂടുതല്‍ ചതുരശ്രയടിയുള്ള വീടിന്‍റെ ഉടമ, നാലോ അധികമോ ചക്രവാഹന ഉടമ, പ്രൊഫഷണല്‍സ്‌ (ഡോക്‌ടര്‍, എൻജിനിയർ, അഭിഭാഷകൻ തുടങ്ങിയവർ), കാർഡിലെ എല്ലാ അംഗങ്ങള്‍ക്കും കൂടി ഒരേക്കർ സ്ഥലമുള്ളവർ (എസ്.ടി. വിഭാഗം ഒഴികെ), 25000 രൂപയില്‍ കൂടുതല്‍ പ്രതിമാസ വരുമാനമുള്ളവർ എന്നിവർക്ക് അപേക്ഷിക്കാൻ പറ്റില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റേഷൻ കാര്‍ഡ് തരം മാറ്റലിന് ആവശ്യമായ രേഖകള്‍ ഇവയൊക്കെയാണ്

1. പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട വീടിന്റെ സ്ക്വയർ ഫീറ്റ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
2. വാടക വീട് ആണെങ്കില്‍ വാടക വീടിന്റെ കരാർ പത്രം (200/- രൂപ മുദ്രപത്രത്തില്‍ 2 സാക്ഷി ഒപ്പുകള്‍ സഹിതം)/വാടകക്ക് എന്ന് തെളിയിക്കുന്ന രേഖകള്‍.
3. പഞ്ചായത്ത് ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടതിന്റെ അല്ലെങ്കില്‍ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടാൻ അർഹരാണ് എന്നതിന്റെ പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട സർട്ടിഫിക്കറ്റ്.
4. മാരക രോഗങ്ങള്‍ ഉണ്ടെങ്കില്‍ അതിന്റെ മെഡിക്കല്‍ സർട്ടിഫിക്കറ്റ് / വികലാംഗ സർട്ടിഫിക്കറ്റ്
5. സർക്കാർ പദ്ധതി മുഖേന ലഭിച്ച വീട് ആണെങ്കില്‍ അതിന്റെ സർട്ടിഫിക്കറ്റ്.
6. വയസ്സ് പൂർത്തിയായ പുരുഷന്മാർ ഇല്ലാത്ത നിരാലംബരായ വിധവകള്‍ ആണെങ്കില്‍ നോണ്‍ റീമാരേജ് സർട്ടിഫിക്കറ്റ്.
7. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തവർ വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് സമർപ്പിക്കണം