
റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ ഇപ്പോള്‍ അവസരം; അപേക്ഷകള്‍ ഒക്ടോബര്‍ 10 മുതല്‍ 20 വരെ ഓണ്‍ലൈനായി സ്വീകരിക്കുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ്
തിരുവനന്തപുരം: റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 10 മുതല്‍ 20 വരെ ഓണ്‍ലൈനായി സ്വീകരിക്കുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.
പൊതുജനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ www.civilsupplieskerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലെ സിറ്റിസണ്‍ ലോഗിന്‍ വഴിയോ അപേക്ഷകള്‍ സമര്‍പ്പിക്കാം.
അപേക്ഷയോടൊപ്പം മുന്‍ഗണനാ കാര്‍ഡിന് അര്‍ഹമായ രേഖകളും സമര്‍പ്പിക്കണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്‍ഗണനാ കാര്‍ഡിന് വേണ്ടി നേരത്തേ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവരില്‍ നിന്ന് അര്‍ഹരായി കണ്ടെത്തിയ 11,348 പേര്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മുന്‍ഗണനാ കാര്‍ഡുകള്‍ അനുവദിച്ചതായി മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു.
പ്രതിമാസ ഫോണ്‍ ഇന്‍ പരിപാടിക്കിടെയാണ് മന്ത്രി ഇക്കാര്യം ഉപഭോക്താക്കളെ അറിയിച്ചത്.
Third Eye News Live
0