തുടര്‍ച്ചയായി മൂന്നുമാസം റേഷൻ കൈപ്പറ്റിയില്ല; മുൻഗണന വിഭാഗത്തിലെ 70,418 പേര്‍ പുറത്ത്; മറ്റു വിഭാഗങ്ങളിലെ അര്‍ഹതപ്പെട്ടവരെ മുൻഗണന പട്ടികയില്‍ ഉള്‍പ്പെടുത്താൻ തീരുമാനം

Spread the love

തിരുവനന്തപുരം: തുടർച്ചയായി റേഷൻ വാങ്ങാതിരുന്നതിനെത്തുടർന്ന് സംസ്ഥാനത്തെ റേഷൻ മുൻഗണന വിഭാഗത്തിലെ 70,418 പേർ പുറത്ത്.

തുടര്‍ച്ചയായി മൂന്നുമാസം റേഷന്‍ കൈപ്പറ്റാഞ്ഞ സാഹചര്യത്തിലാണ് നടപടി. ഇത്തരത്തില്‍ ഒഴിവാക്കുന്നവർക്ക് പകരമായി മറ്റു വിഭാഗങ്ങളിലെ അര്‍ഹതപ്പെട്ടവരെ മുൻഗണന പട്ടികയില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി.

പിങ്ക് കാർഡുള്ള 62,945ഉം മഞ്ഞകാർഡുള്ള 7,473ഉം പേരാണ് മൂന്നുമാസമായി റേഷൻ വാങ്ങാത്തത്. പിങ്ക് കാർഡില്‍ റേഷൻ വാങ്ങാത്തവർ കൂടുതല്‍ എറണാകുളത്തും (8,978 പേർ), തിരുവനന്തപുരത്തുമാണ് (8,717). ഏറ്റവും കുറവ് വയനാടും കാസർകോടുമാണ്. ഇവിടങ്ങളില്‍ യഥാക്രമം 807ഉം, 1480ഉം പേർ മൂന്നുമാസമായി റേഷൻ വാങ്ങിയിട്ടില്ല. ‘

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഞ്ഞ കാർഡുകാരില്‍ റേഷൻ വാങ്ങാത്തവർ കൂടുതല്‍ തിരുവനന്തപുരത്തും തൃശൂരുമാണ്. ഇവിടങ്ങളില്‍ യഥാക്രമം 991 ഉം 898ഉം കുടുംബങ്ങളാണ് റേഷൻ വാങ്ങാത്തത്. കുറവ് കോഴിക്കോടും (128), മലപ്പുറവുമാണ് (171).