റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ വീണ്ടും അവസരം; നവംബർ 17 മുതൽ ഓൺലൈൻ ആയി അപേക്ഷിക്കാം

Spread the love

തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് (ബിപിഎല്‍) മാറ്റാന്‍ വീണ്ടും അവസരം. മുൻഗണനേതര വിഭാഗത്തില്‍പ്പെട്ട വെള്ള, നീല റേഷൻകാർഡുകള്‍ മുൻഗണനാ (പിങ്ക്) വിഭാഗത്തിലേക്ക് തരം മാറ്റുന്നതിന് നവംബർ 17 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിൻ പോർട്ടല്‍ (http://ecitizen.civilsupplieskerala.gov.in) വഴിയോ ഓണ്‍ലൈൻ ആയി അപേക്ഷ സമർപ്പിക്കാനാവും.

video
play-sharp-fill

പുതിയ റേഷന്‍കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം വെള്ളകാര്‍ഡാണ് നല്‍കുക. പിന്നീട്, വരുമാന വിവരങ്ങളും കുടുംബസാഹചര്യങ്ങളും വെളിപ്പെടുത്തി മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറാനാവും.

ഇത്തരത്തില്‍ മാറ്റുന്നതിനാണ് നിലവില്‍ അവസരമൊരുങ്ങുന്നത്. രണ്ടാം എല്‍ഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം തരം മാറ്റിയതും പുതിയതുമുള്‍പ്പെടെ 6.5 ലക്ഷത്തിലധികം മുൻഗണനാ റേഷൻ കാർഡുകള്‍ വിതരണം ചെയ്തതായാണ് കണക്കുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൃക്ക, കരള്‍, ഹൃദ്രോഗമുള്ളവർ, കാൻസർ ബാധിതർ എന്നിവർക്ക് അപേക്ഷ ലഭിച്ച്‌ 24 മണിക്കൂറിനകം പരിശോധന പൂർത്തിയാക്കി കാർഡുകള്‍ ലഭ്യമാക്കാനാണ് ശ്രമമെന്ന് അധികൃതർ വ്യക്തമാക്കി. മതിയായ രേഖകള്‍ സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.