video
play-sharp-fill

തു​ട​ർ​ച്ച​യാ​യി മൂ​ന്ന്​ മാ​സം റേ​ഷ​ൻ വാ​ങ്ങിയില്ല; അ​ന​ർ​ഹ​രെ​ന്ന് ക​ണ്ടെ​ത്തി​യ 58,870 റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ളെ മു​ൻ​ഗ​ണ​ന​വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് പു​റ​ത്താ​ക്കി;  4,337 പേ​രു​ടെ നീ​ല കാ​ർ​ഡു​ക​ളും വെ​ള്ള​ക്കാ​ർ​ഡി​ലേ​ക്ക് മാ​റ്റാ​നും സ​ർ​ക്കാ​ർ നി​ർ​ദേ​ശം; ഓ​ണ​ക്കി​റ്റ് വാങ്ങാത്തവരേയും മുൻ​ഗണന വിഭാ​ഗത്തിൽനിന്ന് ഒഴിവാക്കും

തു​ട​ർ​ച്ച​യാ​യി മൂ​ന്ന്​ മാ​സം റേ​ഷ​ൻ വാ​ങ്ങിയില്ല; അ​ന​ർ​ഹ​രെ​ന്ന് ക​ണ്ടെ​ത്തി​യ 58,870 റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ളെ മു​ൻ​ഗ​ണ​ന​വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് പു​റ​ത്താ​ക്കി; 4,337 പേ​രു​ടെ നീ​ല കാ​ർ​ഡു​ക​ളും വെ​ള്ള​ക്കാ​ർ​ഡി​ലേ​ക്ക് മാ​റ്റാ​നും സ​ർ​ക്കാ​ർ നി​ർ​ദേ​ശം; ഓ​ണ​ക്കി​റ്റ് വാങ്ങാത്തവരേയും മുൻ​ഗണന വിഭാ​ഗത്തിൽനിന്ന് ഒഴിവാക്കും

Spread the love

തി​രു​വ​ന​ന്ത​പു​രം: തു​ട​ർ​ച്ച​യാ​യി മൂ​ന്ന്​ മാ​സം റേ​ഷ​ൻ വാ​ങ്ങാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​ന​ർ​ഹ​രെ​ന്ന് ക​ണ്ടെ​ത്തി​യ അ​ര ല​ക്ഷ​ത്തി​ല​ധി​കം കാ​ർ​ഡ് ഉ​ട​മ​ക​ളെ മു​ൻ​ഗ​ണ​ന​വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് സ​ർ​ക്കാ​ർ പു​റ​ത്താ​ക്കി.

ഇ​വ​ർ​ക്ക് ഇ​നി​മു​ത​ൽ വെ​ള്ള​ക്കാ​ർ​ഡാ​യി​രി​ക്കും അ​നു​വ​ദി​ക്കു​ക. റേ​ഷ​ൻ വാ​ങ്ങാ​ത്ത​തി​നെ തു​ട​ർ​ന്ന് 4,337 പേ​രു​ടെ നീ​ല കാ​ർ​ഡു​ക​ളും വെ​ള്ള​ക്കാ​ർ​ഡി​ലേ​ക്ക് മാ​റ്റാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പു​റ​ത്താ​ക്കി​യ​വ​ർ​ക്ക് പ​ക​രം അ​ർ​ഹ​ത​യു​ള്ള​വ​രു​ടെ അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ച്ച് വ​രും​ദി​വ​സ​ങ്ങ​ളി​ൽ മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ലു​ൾ​പ്പെ​ടു​ത്താ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം.

അ​പേ​ക്ഷ​ക്കു​ള്ള അ​വ​സാ​ന തിയ​തി ഡി​സം​ബ​ർ 10. അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യോ സി​റ്റി​സ​ൺ ലോ​ഗി​ൻ പോ​ർ​ട്ട​ൽ ecitizen.civilsupplieskerala.gov.in വ​ഴി​യോ ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അ​ന​ർ​ഹ​രെ​ന്ന് ക​ണ്ട് മു​ൻ​ഗ​ണ​ന​വി​ഭാ​ഗ​ത്തി​ൽ പു​റ​ത്താ​ക്കി​യ​ത്: 58,870 റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ളെ. 6957 മ​ഞ്ഞ കാ​ർ​ഡു​കാ​രും 51,913 പി​ങ്ക്​ കാ​ർ​ഡു​കാ​രു​മാ​ണി​ത്.

ഓ​ണ​ക്കാ​ല​ത്ത് സ​ർ​ക്കാ​റി​ന്‍റെ സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് കൈ​പ്പ​റ്റാ​ത്ത മ​ഞ്ഞ കാ​ർ​ഡു​കാ​ർ​ക്കെ​തി​രെ​യും അ​ന്വേ​ഷ​ണം ഭ​ക്ഷ്യ​വ​കു​പ്പ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കി​റ്റ് കൈ​പ്പ​റ്റാ​ത്ത​തി​ന്‍റെ കാ​ര​ണം എ​ന്താ​ണെ​ന്ന് അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ജി​ല്ല സ​പ്ലൈ ഓ​ഫി​സ​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

മ​രി​ച്ച​വ​രും അ​ന​ർ​ഹ​രു​മാ​ണ് കി​റ്റ് കൈ​പ്പ​റ്റാ​ത്ത​തി​ൽ ഭൂ​രി​ഭാ​ഗ​മെ​ന്നു​മാ​ണ് ഭ​ക്ഷ്യ വ​കു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ൽ. റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​രെ​യും മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.