play-sharp-fill
ഒരു രാജ്യം, ഒരു റേഷൻ കാർഡ്  പദ്ധതി ജൂൺ ഒന്നു മുതൽ; ആധാർ അധിഷ്ഠിത സംവിധാനം വഴി ഉപഭോക്തക്കളെ തിരിച്ചറിയും

ഒരു രാജ്യം, ഒരു റേഷൻ കാർഡ്  പദ്ധതി ജൂൺ ഒന്നു മുതൽ; ആധാർ അധിഷ്ഠിത സംവിധാനം വഴി ഉപഭോക്തക്കളെ തിരിച്ചറിയും

 

സ്വന്തം ലേഖകൻ

ഡൽഹി: ഒരു രാജ്യം, ഒരു റേഷൻ കാർഡ് എന്ന പദ്ധതി ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും. രാജ്യമൊട്ടാകെ ഒറ്റ റേഷൻ കാർഡ് പദ്ധതിയ്ക്ക് നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിച്ചു. സർക്കാരിൻറെ റേഷൻ അർഹരായവരിലേക്ക് മാത്രം എത്തിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി കൂടെയാണിത്.


റേഷൻ കാർഡുള്ളവർക്ക് രാജ്യത്തിന്റെ ഏത് കോണിൽ നിന്നുമുള്ള റേഷൻ കടകളിൽ നിന്നും റേഷൻ വാങ്ങാൻ കഴിയും എന്നതാണ് സവിശേഷത. നിലവിൽ 16 സംസ്ഥാനങ്ങളിലുള്ള പദ്ധതിയിൽ ആധാർ അധിഷ്ഠിത സംവിധാനം വഴിയാണ് ഉപഭോക്തക്കളെ തിരിച്ചറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്ര മന്ത്രി റാം വിലാസ് പാസ്വാൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ 14 സംസ്ഥാനങ്ങളിൽ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ആന്ധ്രാപ്രദേശ്, ഹരിയാന, കർണാടക, കേരളം, മദ്ധ്യപ്രദേശ് , രാജസ്ഥാൻ, മഹാരാഷ്ട്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒക്കെ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ജൂൺ മാസത്തോടെ മറ്റ് സംസ്ഥാനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.