ഇ-പോസ് മെഷീൻ തകരാർ കാരണം റേഷൻ വിതരണം മുടങ്ങരുത്; മനുഷ്യാവകാശ കമ്മീഷൻ

Spread the love

തിരുവനന്തപുരം:സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന ഇ-പോസ് മെഷീനിന്റെ തകരാർ കാരണം വിവിധയിടങ്ങളിൽ റേഷൻ വിതരണം മുടങ്ങുന്ന സംഭവങ്ങൾ ആവർത്തിക്കരുതെന്ന്
മനുഷ്യാവകാശ കമ്മീഷൻ.

video
play-sharp-fill

പൊതുവിതരണ വകുപ്പിന്റെ സെർവർ പ്രശ്നം കാരണം റേഷൻ മുടങ്ങാതിരിക്കാൻ എൻ.ഐ.സിയുടെ സെർവറുകൾ കൂടി റേഷൻ വിതരണത്തിൽ ഉൾപ്പെടുത്തുമെന്ന് കമ്മിഷണർ റിപ്പോർട്ട് നൽകി. ഉപഭോക്താക്കളുടെ ഇ-കെ.വൈ.സി.

അപ്ഡേഷനുമായി ബന്ധപ്പെട്ടാണ് റേഷൻ വിതരണത്തിൽ സാങ്കേതിക തടസങ്ങളുണ്ടായത്. റേഷൻ വിതരണ ദിനങ്ങൾ ദീർഘിപ്പിച്ചു. സാങ്കേതിക പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കും. പൊതുപ്രവർത്തകനായ വി. ദേവദാസിന്റെ പരാതിയിലാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group