video
play-sharp-fill

ഈ മാസം എല്ലാ കാര്‍ഡുകാര്‍ക്കും മണ്ണെണ്ണ ലഭിക്കും; 5676​ ​കി​ലോ​ ​ലി​റ്റ​ർ​ ​മ​ണ്ണെ​ണ്ണ കേന്ദ്രം അനുവദിച്ചു

ഈ മാസം എല്ലാ കാര്‍ഡുകാര്‍ക്കും മണ്ണെണ്ണ ലഭിക്കും; 5676​ ​കി​ലോ​ ​ലി​റ്റ​ർ​ ​മ​ണ്ണെ​ണ്ണ കേന്ദ്രം അനുവദിച്ചു

Spread the love

തിരുവനന്തപുരം: കേന്ദ്രസർക്കാർ അനുവദിച്ച വിഹിതത്തിൽ നിന്ന് സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഈ മാസം റേഷൻ കടകൾ വഴി മണ്ണെണ്ണ ലഭിക്കും.

വൈദ്യുതീകരിക്കാത്ത വീടുള്ളവർക്ക് ആറു ലീറ്റർ മണ്ണെണ്ണ ലഭിക്കും. ഒരു ലീറ്റർ മണ്ണെണ്ണയാണ് ഈ മാസം മഞ്ഞ കാർഡ് ഉടമകള്‍ക്ക് ലഭിക്കുക. അര ലീറ്റർ വീതം പിങ്ക്, നീല, വെള്ള കാർഡ് ഉടമകള്‍ക്ക് മണ്ണെണ്ണ ലഭിക്കും. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള വിഹിതമാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്.

കൂടതെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പെർമിറ്റുള്ള മത്സ്യബന്ധന യാനങ്ങള്‍ക്കും മണ്ണെണ്ണ വിതരണം ചെയ്യുന്നതാണ്. കേന്ദ്രം അനുവദിച്ചിരിക്കുന്ന 5676 കിലോ ലിറ്ററില്‍ 5088 കിലോ ലിറ്റർ മണ്ണെണ്ണ റേഷൻ കടകള്‍ വഴിയും ബാക്കി മത്സ്യബന്ധന ബോട്ടുകൾക്കായി ജൂണില്‍ വിതരണം ചെയ്യും. ഒരു വർഷമായി മഞ്ഞ, നീല കാർഡ് ഉടമകളക്കും രണ്ടര വർഷത്തിലേറെയായി മറ്റു കാർഡ് ഉടമകൾക്കും മണ്ണെണ്ണ വിതരണം ചെയ്തിരുന്നില്ല. അതുപോലെ കഴിഞ്ഞ വർഷത്തെ വിഹിതം ഏറ്റെടുക്കാതെ കേരളം പാഴാക്കുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എണ്ണ കമ്പനികളിൽ നിന്നും 29ന് മുൻപ് മണ്ണെണ്ണ ഏറ്റെടുത്ത് 31ന് മുൻപ് കടകളില്‍ എത്തിക്കാനാണു സംസ്ഥാന റേഷനിങ് കണ്‍ട്രോളർ നിർദ്ദേശം നൽകിയിരിക്കുന്നത്. വിഹിതം പാഴായാല്‍ അത് താലൂക്ക് സപ്ലൈ ഓഫിസർമാരുടെ വീഴ്ചയായി കണക്കാക്കും. അതേസമയം, പൂട്ടിക്കിടക്കുന്ന മണ്ണെണ്ണ ഡിപ്പോകള്‍ തുറക്കാൻ മൊത്തവ്യാപാരികള്‍ക്കു വിവിധ ലൈസൻസുകള്‍ പുതുക്കി നല്‍കേണ്ടതുണ്ട്. മണ്ണെണ്ണ മൊത്തവ്യാപാരികള്‍ക്ക് അനുവാദം നല്‍കാനും താലൂക്ക് അടിസ്ഥാനത്തിലുള്ള വിതരണത്തിന്റെ മേല്‍നോട്ടം വഹിക്കാനും ഡിഎസ്‌ഒമാരെ ചുമതലപ്പെടുത്തി.