video
play-sharp-fill

ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍ കടകളിലെത്താന്‍ വൈകുന്നു; 21ന് റേഷന്‍ വ്യാപാരികളുടെ ധര്‍ണ

ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍ കടകളിലെത്താന്‍ വൈകുന്നു; 21ന് റേഷന്‍ വ്യാപാരികളുടെ ധര്‍ണ

Spread the love

ചങ്ങനാശ്ശേരി: റേഷന്‍ കടകളിൽ ഭക്ഷ്യധാന്യങ്ങളെത്താൻ വൈകുന്നതിനെതിരേ റേഷന്‍ വ്യാപാരികള്‍ 21ന് 1.30ന് എകെആര്‍ആര്‍ഡിഎയുടെ നേതൃത്വത്തില്‍ എന്‍എഫ്‌എസ്‌എക്കു മുമ്പിൽ ധര്‍ണ നടത്തും.

ഈ മാസത്തെ ഭക്ഷ്യസാധനങ്ങള്‍ 18-ാം തീയതിയായിട്ടും ചങ്ങനാശേരി താലൂക്കിലെ റേഷന്‍ കടകളില്‍ ഇതുവരെ എത്തിയിട്ടില്ല. ഇക്കാരണത്താൽ വിഷു, ഈസ്റ്റര്‍ ഉത്സവ സീസണുകളില്‍ ഉപഭോക്താക്കള്‍ക്ക് റേഷന്‍ വിതരണം നടത്താന്‍ കഴിഞ്ഞില്ല. യഥാസമയം റേഷന്‍ വിതരണം നടത്താന്‍ കഴിയാത്തത് റേഷന്‍ വ്യാപാരികളെയും പ്രതിസന്ധിയിലാക്കി.

എന്‍എഫ്‌എസ്‌എ അധികൃതരുടെ മെല്ലെപ്പോക്കുനയം കാരണമാണ് റേഷന്‍ കടകളില്‍ സാധനസാമഗ്രികളെത്താന്‍ കാലതാമസം നേരിടുന്നതെന്നാണ് റേഷന്‍ വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താലൂക്ക് പ്രസിഡന്‍റ് രമേശ്കുമാര്‍ അധ്യക്ഷത വഹിക്കും. ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. സംഘടനാ വ്യത്യാസമില്ലാതെ മുഴുവന്‍ റേഷന്‍ വ്യാപാരികളും ധര്‍ണയില്‍ പങ്കെടുത്ത് ധര്‍ണ വിജയിപ്പിക്കണമെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു.