
തിരുവനന്തപുരം: റേഷൻ കടയില്‍ നിന്ന് വാങ്ങുന്ന സാധനങ്ങള്‍ കൃത്യമായ തൂക്കത്തിലും അളവിലും ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യപൊതുവിതരണ വകുപ്പ്.റേഷൻ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി പുറത്തേക്കെത്തുന്ന ഗുണഭോക്താകളുടെ സഞ്ചി പരിശോധിച്ച് ഉറപ്പ് വരുത്താന്നതിൻ്റെ ഭാഗമായി ഭവന സന്ദർശനം നടത്തിയും റേഷൻ സാധനങ്ങള്‍ കിട്ടുന്നുണ്ടോ എന്ന് കണ്ടെത്താനും സംവിധാനങ്ങള്‍ ഉണ്ടാകും.
പ്രതിമാസം കുറഞ്ഞത് 5 കടകളിലെങ്കിലും താലൂക്ക് സപ്ലൈ ഓഫിസർ (ടിഎസ്ഒ), റേഷനിങ് ഓഫിസർ (ആർഒ), റേഷനിങ് ഇൻസ്പെക്ടർ (ആർഐ) എന്നിവർ പരിശോധന നടത്തി ജില്ലാ സപ്ലൈ ഓഫിസർമാർക്കു റിപ്പോർട്ട് നല്‍കണമെന്നാണ് തീരുമാനം. വിജിലൻസ് ആവശ്യപ്പെട്ടത് പ്രകാരമാണു നിർദേശമെന്ന് കമ്മിഷണറുടെ ഉത്തരവില്‍ വ്യക്തമാക്കി. റിപ്പോർട്ടുകള്‍ എല്ലാ മാസവും ലഭിക്കുന്നുണ്ടോ എന്ന് ഡെപ്യൂട്ടി കണ്ട്രോള് ഓഫ് റേഷനിങ് ഉറപ്പാക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
മറുവശത്ത് ഇതിന് എതിരെ എതിർപ്പുകള്‍ ഉയരുന്നുണ്ട്. ഗുണഭോക്താക്കളുടെ തെരുവിലും വീട്ടിലുമുള്ള പരിശോധന അംഗീകരിക്കാൻ സാധിക്കില്ലായെന്നും ഏതെങ്കിലും തരത്തില്‍ ഗുണഭോക്താകള്‍ ഭക്ഷ്യസാധനങ്ങള്‍ തമ്മില്‍ കൈമാറിയാല്‍ അതിൻ്റെ ബാധ്യത തങ്ങള്‍ക്ക് ഏറ്റെടുക്കാനാകില്ലായെന്നും വ്യാപാരി സംഘടനകള്‍ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group