video
play-sharp-fill

കോട്ടയം ന​ഗരത്തിൽ വീണ്ടും രാത്രി നടത്തം; നിർഭയ ദിനത്തോടനുബന്ധിച്ച് രാത്രി നടത്തവുമായി കലക്ടറും എസ്‌പിയും

കോട്ടയം ന​ഗരത്തിൽ വീണ്ടും രാത്രി നടത്തം; നിർഭയ ദിനത്തോടനുബന്ധിച്ച് രാത്രി നടത്തവുമായി കലക്ടറും എസ്‌പിയും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നിർഭയ ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ വനിതാ ശിശു വികസന ഓഫീസും മഹിളാ ശക്തി കേന്ദ്രയും സംയുക്തമായി രാത്രി നടത്തം സംഘടിപ്പിച്ചു.

ബുധനാഴ്ച രാത്രി 8.30 നു കലക്ട്രേറ്റ് അങ്കണത്തിൽ നിന്നും ആരംഭിച്ച രാത്രി നടത്തം ജില്ലാ കലക്റ്റർ ഡോ. പി. കെ ജയശ്രീ ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെളിച്ച മെഴുകുതിരികളുമായി വനിതകൾ നഗരത്തിലൂടെ ഒത്തൊരുമിച്ചു നടക്കുന്ന കാഴ്ച നാടിന് കൗതുകമായി.

ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ ആശംസകൾ നേർന്നു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ ജെബിൻ ലോലിത സെയിൻ സ്ത്രീ സുരക്ഷ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

പള്ളം അഡിഷണൽ ഐ.സി.ഡി.എസ്,സൈക്കോ സോഷ്യൽ കൗൺസിലേഴ്‌സ് എന്നിവരുടെ സഹകരണവും ഉണ്ടായിരുന്നു. ഗാന്ധി സ്ക്വയറിൽ അവസാനിച്ച രാത്രി നടത്തത്തിൽ നൂറോളം വനിതകൾ പങ്കുചേർന്നു.