രാത്രി മദ്യപിച്ചതിന്‍റെയും ലഹരി ഉപയോഗിച്ചതിന്‍റെയും ഹാങ്ങോവർ ചതിച്ചു,യുവാവ് മരിച്ചു.യുകെയിലെ ഗ്രേറ്റ് മാഞ്ചസ്റ്ററിലാണ് സംഭവം.
സ്വന്തം ലേഖകൻ
മദ്യപാനവും മറ്റ് ലഹരിവസ്തുക്കളുടെ ഉപയോഗവും ആരോഗ്യത്തിന് എത്രമാത്രം ഹാനികരമാണെന്ന് ആരും എടുത്ത് പറയേണ്ടതില്ല.
അത്രമാത്രം ഇവയുടെ ദോഷവശങ്ങളെ കുറിച്ച് ഏവര്‍ക്കുമറിയാം. പതിവായ മദ്യപാനം, അമിതമായ മദ്യപാനം, ലഹരി ഉപയോഗം എന്നിവ പല രോഗങ്ങളിലേക്കും ആരോഗ്യപ്രശ്നങ്ങളിലേക്കും വ്യക്തികളെ നയിക്കാറുണ്ട്. ഇവയെല്ലാം തന്നെ മരണത്തിലേക്ക് വരെ എത്തിക്കാവുന്ന തരത്തില്‍ ഗുരുതരവും ആകാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ഒറ്റ രാത്രിയിലെ മദ്യപാനവും ലഹരി ഉപയോഗവും കൊണ്ട് മാത്രം മരണത്തിന് കീഴടങ്ങേണ്ടി വന്നൊരു യുവാവിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
യുകെയിലെ ഗ്രേറ്റ് മാഞ്ചസ്റ്ററിലാണ് സംഭവം. ഇരുപത്തിയേഴുകാരനായ ജോഷ്വ കെര്‍ഫൂട്ട് ആണ് അസാധാരണമായ കാരണങ്ങളാല്‍ മരിച്ചത്. സംഭവം നടന്ന് ഏതാനും മാസങ്ങള്‍ ഇപ്പോള്‍ പിന്നിട്ടുകഴിഞ്ഞു. എന്നാല്‍ ഇത് വാര്‍ത്തയാകാന്‍ വൈകിയെന്ന് മാത്രം.
മദ്യപാനവും ഇതിനൊപ്പം കഞ്ചാവ് ഉപയോഗവും ആണത്രേ യുവാവിന്‍റെ ആരോഗ്യം അവതാളത്തിലാക്കിയത്. നേരത്തെ രണ്ട് തവണ ലഹരി ഉപയോഗം കൂടിയതിനെ തുടര്‍ന്ന് ഛര്‍ദ്ദി അധികരിച്ച് ജോഷ്വായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളതാണത്രേ.
സമാനമായ രീതിയില്‍ രാത്രിയിലെ ആഘോഷം കഴിഞ്ഞ് ഛര്‍ദ്ദി തുടങ്ങിയതോടെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹാങ്ങോവര്‍ തന്നെയാണെന്ന് ഡോക്ടര്‍മാരും സ്ഥിരീകരിച്ചു. അങ്ങനെ വീട്ടിലേക്ക് മടക്കി അയക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് വീട്ടില്‍ വച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും ഇതിന് മുമ്ബെ തന്നെ മരണം സംഭവിച്ചിരുന്നു.
മദ്യപാനവും ഇതിനൊപ്പം മറ്റ് ലഹരി ഉപയോഗവും കൂടിയാകുമ്ബോള്‍ അതെത്രമാത്രം അപകടം ആണെന്ന് അറിയിക്കുവാന്‍ ഒരു ബോധവത്കരണം പോലെ ഈ വാര്‍ത്ത ഇപ്പോള്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയുമാണ്. അതുപോലെ തന്നെ ഹൃദയാഘാതം സംഭവിക്കുമ്ബോള്‍ അത് തിരിച്ചറിയപ്പെടേണ്ടതിന്‍റെ ആവശ്യകതയും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.