വീട്ടിൽ എലി ശല്യം രൂക്ഷമാണ്; ഒരു സ്‌പൂണ്‍ കടലമാവ് മതി; എലികള്‍ പിന്നെ വീടിന്റെ പരിസരത്ത് പോലും വരില്ല…!

Spread the love

കോട്ടയം: മിക്കവീടുകളിലും ഇന്ന് നേരിടുന്ന പ്രധാന പ്രശ്നമാണ് എലി ശല്യം.

video
play-sharp-fill

എലികള്‍ കാരണം തുണി, ഭക്ഷണ സാധനങ്ങള്‍, പച്ചക്കറി, പലചരക്ക് തുടങ്ങിയ ഒരു സാധനങ്ങളും വീട്ടില്‍ വയ്ക്കാൻ പറ്റില്ല.
ഇവയെല്ലാം എലി നശിപ്പിക്കുന്നു. മാത്രമല്ല എലിപ്പനി പോലുള്ള രോഗങ്ങളും ഇവ കാരണം ഉണ്ടാകാം.

എലിയെ വീട്ടില്‍ നിന്ന് അകറ്റാൻ പലരും എലിവിഷം പോലുള്ളവ ഉപയോഗിക്കുന്നു. എന്നാല്‍ കുട്ടികളുള്ള വീട്ടില്‍ അത് വളരെ ദോഷമാണ്. രാസവസ്തുക്കളുടെ അമിത ഉപയോഗമില്ലാതെ സുരക്ഷിതമായി എലികളെ വീടിന് പുറത്താക്കാൻ കഴിയും. അതിനുള്ള ചില പൊടിക്കെെകള്‍ നോക്കിയാലോ?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗോതമ്പ്, കടലമാവ്, പച്ചമുളക്, വാഷിംഗ് പൗഡർ എന്നിവയാണ് ഇതിനായി ആദ്യം വേണ്ടത്. ആദ്യം പഴയ പ്ലാസ്റ്റിക് ബൗളിലേയ്ക്ക് രണ്ട് സ്പൂണ്‍ ഗോതമ്പ് പൊടി എടുക്കുക. അതിലേയ്ക്ക് ഒരു സ്പൂണ്‍ കടലമാവും കുറച്ച്‌ വാഷിംഗ് പൗഡറും ചേർത്തിളക്കി യോജിപ്പിക്കുക. ശേഷം നാല് പച്ചമുളക് ചതച്ച്‌ കൂട്ടിച്ചേർത്ത് ഇളക്കി യോജിപ്പിക്കാം. ആവശ്യത്തിന് വെള്ളവും ഇതില്‍ ഒഴിക്കാം. കുഴച്ചെടുത്ത മാവ് ചെറിയ ഉരുളകളാക്കിയെടുക്കാം. ഇവ എലി ശല്യം രൂക്ഷമായ ഇടങ്ങളില്‍ വയ്ക്കുക. ഇത് കഴിക്കുന്നത് എലികളുടെ അന്നനാളത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും അവ വീട്ടില്‍ നിന്ന് ഓടിപ്പോകുകയും ചെയ്യുന്നു.

അല്ലെങ്കില്‍ പുതിനയിലയും എലിയെ തുരത്താൻ സഹായിക്കുന്നു. പുതിനയുടെ രൂക്ഷഗന്ധം എലിക്ക് ഇഷ്ടമല്ലെന്നാണ് പറയപ്പെടുന്നത്. പുതിനയില ചതച്ച്‌ എലികള്‍ വരുന്ന സ്ഥലത്ത് വച്ചാല്‍ മാത്രം മതി. എലികള്‍ ഗന്ധം സഹിക്കാൻ വയ്യാതെ അവിടെ നിന്ന് പോകുന്നു. അല്ലെങ്കില്‍ പുതിന എണ്ണയില്‍ പഞ്ഞി മുക്കി ആ പഞ്ഞി എലി വരാൻ സാദ്ധ്യതയുള്ള സ്ഥലത്ത് വയ്ക്കുക.