
പാറ്റ, പല്ലി, ഈച്ച തുടങ്ങി പല തരത്തിലുള്ള ശല്യങ്ങളാണ് വീടുകളിൽ എപ്പോഴും ആളുകളെ ബുദ്ധിമുട്ടിക്കുന്നത്. ഇവരൊന്നും അല്ലാതെ എലിയും വീടുകളിൽ എപ്പോഴും ആളുകളെ ബുദ്ധിമുട്ടിക്കാറുണ്ട്.
ഇലക്ട്രിക് വയറുകൾ, തുണികൾ, അടുക്കളയിലെ മുക്കിലും മൂലയിലുമൊക്കെ എപ്പോഴും എലി ശല്യം ഉണ്ടാകാറുണ്ട്. എത്ര ശ്രദ്ധിച്ചാലും എവിടെയെങ്കിലും ഒരു പഴുത് കണ്ടുപിടിച്ച് വീട്ടിൽ കയാറാൻ എല്ലികൾക്ക് കഴിയും. സാധനങ്ങൾ കരണ്ട് തിന്നുന്നത് മാത്രമല്ല പല തരത്തിലുള്ള രോഗങ്ങളും എലികൾ പടർത്താറുണ്ട്. അതുകൊണ്ട് തന്നെ എലികളെ വീട്ടിൽ നിന്ന് തുരത്തേണ്ടത് ഏറെ പ്രധാനമാണ്.
ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ അമോണിയ, വെളുത്തുള്ളി, പ്ലാസ്റ്റർ ഓഫ് പാരിസ്, കൊക്കോ പൗഡർ, ഉള്ളി, വെളുത്തുള്ളി, പെപ്പർമിൻ്റ് ഓയില്‍ എന്നിവ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ കുറച്ചു കൂടി ഫലപ്രദമായ ചില പൊടിക്കൈകളുണ്ട്. അതിലൊന്നാണ് ഗോതമ്ബ് പൊടി ഉപയോഗിച്ചുള്ള ഒരു സൂത്രപ്പണിയാണ്. അത് എങ്ങനെയാണെന്ന് നോക്കാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചേരുവകള്‍
- ഗോതമ്പ് പൊടി- 1 സ്പൂണ്‍
- കടലമാവ്- 1സ്പൂണ്‍
- പച്ചമുളക്- 4
- വാഷിംഗ് പൗഡർ
- വെള്ളം
തയ്യാറാക്കുന്ന വിധം
ഒരു പഴയ പ്ലാസ്റ്റിക് ബൗളിലേയ്ക്ക് രണ്ട് സ്പൂണ്‍ ഗോതമ്ബ് പൊടിയെടുക്കാം.അതിലേയ്ക്ക് ഒരു സ്പൂണ്‍ കടലമാവും കുറച്ച് വാഷിംഗ് പൗഡറും ചേർത്തിളക്കി യോജിപ്പിക്കാം. ശേഷം നാല് പച്ചമുളക് ചതച്ചതു കൂടി ചേർത്തിളക്കി യോജിപ്പിക്കാം. ആവശ്യത്തിന് വെള്ളവും ഇതില്‍ ഒഴിക്കാം.
കുഴച്ചെടുത്ത മാവ് ചെറിയ ഉരുളകളാക്കിയെടുക്കാം. ഇവ എലി ശല്യം രൂക്ഷമായ ഇടങ്ങളില്‍ വയ്ക്കാം.
എലിക്കെണി, കേക്ക്, തുടങ്ങി എലികളെ തുരത്താൻ നിരവധി മാർഗങ്ങളുണ്ട്. എന്നാല്‍ ഇവയ്ക്കു പകരം ഈ വിദ്യ ഉപയോഗിക്കാം.




