
കോട്ടയം: വീടുകളില്‍ ഏറ്റവും അധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ജന്തുവാണ് എലി. ഒരു എലി തന്നെ ധാരാളമാണ് മുഴുവൻ സമാധാനവും കളയാൻ.
പിന്നീട് ഇത് പെറ്റുപെരുകും. വീടിനുള്ളില്‍ ഒന്നും സൂക്ഷിക്കാനോ തുറന്ന് വയ്ക്കണോ ഒന്നും സാധിക്കില്ല. എന്നാല്‍ ഇതിനെ പിടികൂടാനും അത്ര എളുപ്പല്ല. പലരും കെണിവെച്ച് എലിയെ പിടികൂടാറുണ്ട്. എന്നാല്‍ ഇന്ന് അതും അത്ര ഉപയോഗപ്രദമല്ല. എലിയെ കെണിവെച്ച് പിടിക്കുന്ന രീതിയൊന്ന് മാറ്റിപിടിച്ചാലോ. ഈ വിദ്യ പരീക്ഷിച്ച് നോക്കൂ. എലികളെ പമ്പകടത്താം.
കറുവപ്പട്ട

Whatsapp Group 1 | Whatsapp Group 2 |Telegram Group
സുഗന്ധവ്യഞ്ജനങ്ങളുടെ ഗന്ധം പൊതുവെ എലികള്‍ക്ക് ഇഷ്ടമില്ലാത്ത ഒന്നാണ്. പ്രത്യേകിച്ചും കറുവപ്പട്ടയുടേത്. കുറച്ച് കറുവപ്പട്ട പൊടിച്ചെടുത്തതിന് ശേഷം എലി വരുന്ന സ്ഥലത്തേക്ക് ഇട്ടുകൊടുക്കാവുന്നതാണ്.
വിനാഗിരി
വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന അസിഡിക്കിന്റെ രൂക്ഷഗന്ധം എലികള്‍ക്ക് പറ്റാറില്ല. അടുക്കളയില്‍ ഉപയോഗിക്കുന്ന ഭാഗങ്ങളിലാണ് എലി വരുന്നതെങ്കില്‍ അവിടം വിനാഗിരി ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്. കുറച്ച് കോട്ടണ്‍ എടുത്ത് അതിലേക്ക് വിനാഗിരി മുക്കിയെടുത്തത്തിന് ശേഷം എലി വരുന്ന സ്ഥലങ്ങളില്‍ വെച്ചാല്‍ എലിയെ എളുപ്പത്തില്‍ തുരത്താൻ സാധിക്കും.
കർപ്പൂരതുളസി എണ്ണ
ഇതില്‍ അടങ്ങിയിരിക്കുന്ന മെന്തോളിന്റെ ഗന്ധം പൊതുവെ എലികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. എലികള്‍ വരാൻ സാധ്യതയുള്ള ഇടങ്ങളില്‍ കർപ്പൂരതുളസി എണ്ണയും ക്ലീനറും ചേർത്ത് വൃത്തിയാക്കാവുന്നതാണ്. അല്ലെങ്കില്‍ കർപ്പൂരതുളസി എണ്ണയില്‍ മുക്കിയ കോട്ടണ്‍ എലികള്‍ വരുന്ന സ്ഥലത്ത് ഇടുകയും ചെയ്യാം.
വെളുത്തുള്ളി
വെളുത്തുള്ളിയുടെ രൂക്ഷഗന്ധം എലികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാറുണ്ട്. വെളുത്തുള്ളിയുടെ അല്ലിയോ അല്ലെങ്കില്‍ വെളുത്തുള്ളി പൊടിയോ എലിവരുന്ന സ്ഥലങ്ങളില്‍ ഇട്ടുകൊടുക്കാം.
മോത്ത്ബാള്‍സ്
മോത്ത്ബാള്‍സിന്റെ ഗന്ധവും എലികള്‍ക്ക് അസഹനീയമാണ്. കൂടാതെ മോത്ത്ബാളില്‍ അടങ്ങിയിരിക്കുന്ന നഫ്ത്തലീൻ വിഷാംശമുള്ളതാണ്. ഇത് മനുഷ്യർക്കും എലികള്‍ക്കും ദോഷകരമാണ്. കുട്ടികളോ വളർത്തുമൃഗങ്ങളോ വീട്ടിലുണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധവേണം.