മഴക്കാലമായതിനാൽ എലിശല്യം കൂടുതലാണോ?; കാശ്മുടക്കാതെ എലിയെ അപ്പാടെ തുരത്താം; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ

Spread the love

പലരുടെയും വീട്ടിൽ എലിശല്യം കൂടുതൽ ആയിരിക്കും, പ്രത്യേകിച്ച്മ മഴക്കാലത്ത്. മഴക്കാലമായതിനാല്‍ എലികള്‍ പലവിധ മാരകരോഗങ്ങള്‍ ക്ഷണിച്ചുവരുത്തുകയും ചെയ്യും.വീട്ടില്‍ സൂക്ഷിക്കുന്ന പഴങ്ങളും പച്ചക്കറികളും തിന്ന് നശിപ്പിക്കുന്നതാണ് മറ്റൊരു പ്രശ്‌നം. എലിക്കെണി വച്ചും, എലിവിഷം വച്ചും എലിയെ പിടിക്കാൻ പൂച്ചയെ വളർത്തിയുമൊക്കെ മടുത്തവരായിരിക്കും മിക്കവരും. അത്തരത്തില്‍ പരാജയപ്പെട്ടവർക്ക് എലിയെ പാടെ തുരത്താൻ സഹായിക്കുന്ന ഈ മാർഗങ്ങള്‍ പരീക്ഷിക്കാം.

സുഗന്ധവ്യ‌ഞ്ജനങ്ങളുടെ ഗന്ധം എലികള്‍ക്ക് പൊതുവേ ഇഷ്ടമില്ലായെന്നാണ് പറയപ്പെടുന്നത്. പ്രത്യേകിച്ച്‌ കറുവാപ്പട്ടയുടെ മണം എലികള്‍ക്ക് അസഹനീയമാണ്. കുറച്ച്‌ കറുവാപ്പട്ട പൊടിച്ചെടുത്ത് എലി പതിവായി വരുന്ന സ്ഥലങ്ങളില്‍ ഇട്ടുകൊടുക്കാം. എലി പിന്നീട് ഏഴയലത്ത് വരില്ല. വിനാഗിരിയുടെ അസിഡിക് ഗന്ധവും എലികളെ തുരത്താൻ സഹായിക്കുന്നവയാണ്. എലിവരുന്ന ഭാഗങ്ങളില്‍ വിനാഗിരി തളിക്കുകയോ തുണിയിലോ പഞ്ഞിയിലോ വിനാഗിരി മുക്കി ഈ ഭാഗങ്ങളില്‍ തുടയ്ക്കുകയോ ചെയ്യാം. വെളുത്തുള്ളിയുടെ ഗന്ധവും എലികള്‍ക്കിഷ്ടമില്ല. അതിനാല്‍ എലി വരുന്ന സ്ഥലങ്ങളില്‍ വെളുത്തുള്ളി ചതച്ചത് ചേർത്ത വെള്ളം തളിച്ചുകൊടുക്കാം.

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയെന്നതാണ് എലി വരാതിരിക്കാനുള്ള ഏറ്റവും മികച്ച വഴി. ഭക്ഷണ സാധനങ്ങളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിയാതിരിക്കുക. ഇവ ഒരു വേസ്റ്റ് ബിന്നിലോ ബക്കറ്റിലോ മറ്റോ സൂക്ഷിച്ചതിനുശേഷം കുഴിച്ചിടുന്നതാണ് നല്ലത്. ഇത് പിന്നീട് ചെടികള്‍ക്കും മറ്റും വളമായി ഉപയോഗിക്കാം. ബയോഗ്യാസ് ഉത്‌പാദനത്തിനും ഉപയോഗിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group