
വൈക്കം:ബിജെപിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരെ രാജ്യത്തുയരുന്ന ഏറ്റവും വലിയ വെല്ലുവിളി ബീഹാറിൽ നിന്നാണെന്നും അതിന് ആർ ജെഡിയും തേജസ്വിയാദവുമാണ് നേതൃത്വം നൽകുന്നതെന്ന് മുൻ മന്ത്രിയും രാഷ്ട്രീയ ജനതാദൾ സംസ്ഥാന വൈസ് പ്രസിഡൻ്റുമായ വി.സുരേന്ദ്രൻപിള്ള.
സാമൂഹ്യ പ്രവർത്തകനായ ജോസിജെയിംസിൻ്റെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകരെ ആർജെഡിയിലേക്ക് സ്വീകരിക്കുന്ന സമ്മേളനം വൈക്കത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശയ അടിത്തറയുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിൽ കേരളത്തിൽ ആർജെഡിയുടെ സ്വീകാര്യത വർധിച്ചു വരികയാണെന്നും സുരേന്ദ്രൻപിള്ള കൂട്ടിച്ചേർത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഷ്ട്രീയ ജനതാദൾ ജില്ലാ പ്രസിഡൻ്റ് സണ്ണിതോമസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി ജോർജ്മാത്യു, അഡ്വ.ഫിറോസ് മാവുങ്കൽ, കെ.ഇ.ഷെറീഫ്,എ.വി. ജോർജ്കുട്ടി,എ.എ.റഷീദ് എന്നിവർ പ്രസംഗിച്ചു.
ജോസിജെയിസും സഹപ്രവർത്തകരും,യോഗ ത്തിൽ പാർട്ടി അംഗത്വം സ്വീകരിച്ചു.