അടുപ്പ് കത്തിക്കാനായി മണ്ണെണ്ണ പകരുന്നതിനിടയിൽ പൊള്ളലേറ്റ യുവതി മരിച്ചു

അടുപ്പ് കത്തിക്കാനായി മണ്ണെണ്ണ പകരുന്നതിനിടയിൽ പൊള്ളലേറ്റ യുവതി മരിച്ചു

 

സ്വന്തം ലേഖകൻ

കോട്ടയം: ഏറ്റുമാനൂരിൽ അടുപ്പിൽ തീ കത്തിക്കാനായി മണ്ണെണ്ണ പകരുന്നതിനിടയിൽ പൊള്ളലേറ്റ യുവതി മരിച്ചു. അതിരമ്പുഴ മറ്റം കവല തൃക്കേൽ അമ്പലത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന കട്ടപ്പന അയ്യപ്പൻകോവിൽ സ്വദേശി കുഴിപ്പിൽ മെറീന (റസിയ അബീഷ് -29 ) ആണ് മരിച്ചത്.


അടുപ്പിനുള്ളിൽ പ്ലാസ്റ്റിക് കവറുകൾ വച്ചു തീ കത്തിച്ചശേഷം കുപ്പിയിൽ ഇരുന്ന മണ്ണെണ്ണ അടുപ്പിലേക്ക് ഒഴിക്കുമ്പോഴാണ് വസ്ത്രത്തിൽ തീ പടർന്നത്. ഈ സമയം വീട്ടിൽ ഉണ്ടായിരുന്ന ഭർത്താവ് അബീഷ് തീ കെടുത്താൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ യുവതി ഓടി സമീപത്തെ തൃക്കേൽ അമ്പലത്തിന്റെ ആറാട്ട് കുളത്തിൽ ചാടി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കേ യുവതി മരിച്ചു.