
തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ടീയ പാർട്ടികള്‍ മത-സമുദായ പ്രീണനത്തിന് ശ്രമിക്കരുതെന്ന് എഴുത്തുകാരനും സാഹിത്യ അക്കാദമി അധ്യക്ഷനുമായ സച്ചിദാനന്ദൻ.
ഇടതുപക്ഷം ഇപ്പോള്‍ സമുദായ സംഘടനകളുമായി ഐക്യപ്പെട്ടാണ് പ്രവർത്തിക്കുന്നത്. അടിത്തട്ടിലെ പാർട്ടി ആവേണ്ട കമ്മ്യൂണിസ്റ്റ് പാർട്ടി ഇപ്പോള്‍ പ്രവർത്തിക്കുന്നതാവട്ടെ മധ്യ ഉപരി മധ്യവർഗത്തിന്റെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കാനാണ്. മത-സമുദായ പ്രീണനത്തിന് ശ്രമിക്കരുത്.
ഗുരുവിന്റെ തത്വങ്ങള്‍ക്ക് എതിരായി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരാളെ സന്തോഷിപ്പിക്കുകയും ഗുരുവിനേക്കാള്‍ മഹാനാണ് അദ്ദേഹമെന്ന് പറയുകയും ചെയ്യേണ്ടിവരുന്നത് കമ്യൂണിസ്റ്റ്കാരനെന്ന് മാത്രമല്ല ഒരു മതേതര വാദിക്കും കേരളീയനും അംഗീകരിക്കാനാവില്ല. അത്തരത്തിലുള്ള സന്ധികള്‍ പാർട്ടികളെ പിന്നോട്ടു കൊണ്ടുപോകുന്നു. ഒരു കമ്യൂണിസ്റ്റ് നേതാവില്‍ നിന്നും സമൂഹ പ്രതീക്ഷിക്കുക ആശയങ്ങളുടെ പിന്തുടർച്ചയാണ്, എന്നാല്‍ ഇപ്പോള്‍ കാണുന്നത് അതിന് വിപരീതമായ കാര്യങ്ങളാണെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി.
ഒരു മുന്നണി തന്നെ വീണ്ടും ഭരിക്കാതെ രണ്ട് മുന്നണികളും മാറി മാറി ഭരിക്കുന്നതാണ് നല്ലതെന്നും സച്ചിദാനന്ദൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് പറയുന്നതല്ല, എല്ലാ കാലത്തും പറയുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും മാറി മാറി വരണം. ബംഗാള്‍ ഉദാഹരണമാണ്. അക്കാര്യം എനിക്ക് നേരിട്ടറിയാം. തുടർഭരണം പാർട്ടി തന്നെ ആഗ്രഹിക്കാത്ത ആളുകള്‍ സ്വാർഥി താല്പര്യങ്ങളോടെ കടന്നുവരും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അധികാരത്തിൻ കേന്ദ്രീകരണം വർധിക്കും. അതുകൊണ്ട് പ്രതിപക്ഷമാകുന്നത് ഭരണപക്ഷം മറന്നുപോകും. പ്രതിപക്ഷത്തിരിക്കുക എന്നത് പാർട്ടി ശക്തിപ്പെടുന്നതിനും ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ വേരാഴ്ത്തുന്നതിനും സഹായിക്കും. പ്രതിപക്ഷമാണ് പലപ്പോഴും ജനഹിതം പ്രകടിപ്പിക്കുന്നത്. ഏത് ജനാധിപത്യത്തിലും ശക്തമായ പ്രതിപക്ഷമുണ്ടാകുക എന്നത് ആവശ്യമാണ്. ജയം തോല്‍വി എന്നതാകരുത് ആത്യന്തിക ലക്ഷ്യം.
അടിത്തട്ടിലുള്ള വിഭാഗത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതാണ് ജനാധിപത്യം. ഇതുവരെ കാണാത്തവരെയും കേള്‍ക്കാത്തവരെയും ജനസഭയില്‍ കാണാനും കേള്‍ക്കാനും തുടങ്ങുമ്പോഴാണ് ജനാധിപത്യം ആത്യാന്തികാർഥത്തില്‍ ജനാധിപത്യമാകുന്നത്. ഇന്ത്യ പോലുള്ള ബഹുസ്വര രാജ്യത്ത് എല്ലാവരെയും ഒന്നിച്ച് കൊണ്ടുള്ള സായുധ വിപ്ലവം സാധ്യമാണെന്ന് വിശ്വസിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ജനാധിപത്യത്തില്‍ എല്ലാവരെയും ഒന്നിപ്പിക്കുക എന്നതാണ് തന്റെ ആലോചനയെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും ഒരു പാർട്ടിയെക്കുറിച്ചല്ല താൻ പറയുന്നതെന്നും സച്ചിദാനന്ദൻ പറഞ്ഞു. ഇന്ത്യാ സംഖ്യത്തെക്കുറിച്ച് സീതാറാം യെച്ചൂരിയുടെ നിലപാടിനെയും അദ്ദേഹം പിന്തുണച്ചു. ബിജെപിക്കെതിരെ ഒന്നിച്ച് നിക്കണം. കേരളത്തില്‍ ഒന്നിച്ച് നിക്കണമെന്ന് പറയുന്നില്ല. കാരണം അങ്ങനെ വന്നാല്‍ ബിജെപി മുഖ്യപ്രതിപക്ഷമാകും. ബിജെപിക്ക് സാധ്യതയുള്ള മണ്ഡലങ്ങളില്‍ രണ്ട് മുന്നണികള്‍ ധാരണയുണ്ടായിരുന്നെങ്കില്‍ ഈ തരത്തിലുള്ള ഫലം പ്രാദേശിത തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമായിരുന്നില്ല



