രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്റെ പേരുമാറ്റി; ഇനി മുതല്‍ അറിയപ്പെടുക ‘അമൃത് ഉദ്യാന്‍’ എന്ന പേരില്‍
സ്വന്തം ലേഖിക
ന്യൂഡൽഹി: രാഷ്ട്രപതി ഭവനിലെ ചരിത്ര പ്രസിദ്ധമായ മുഗള്‍ ഗാര്‍ഡന്റെ പേരുമാറ്റി.
ഇനി മുതല്‍ അമൃത് ഉദ്യാന്‍ എന്നപേരിലായിരിക്കും അറിയപ്പെടുക.
രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75 വര്‍ഷം ‘ആസാദി കാ അമൃത് മഹോത്സവ്’ ആയി ആഘോഷിക്കുന്ന വേളയിലാണ് മുഗള്‍ ഗാര്‍ഡന്റെ പേരുമാറ്റി രാഷ്ട്രപതി ഭവന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡൽഹിയിലെ പ്രശസ്തമായ രാജ്പഥിന്റെ പേര് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ‘കര്‍ത്തവ്യ പഥ്’ എന്നാക്കി മാറ്റിയിരുന്നു. കൊളോണിയല്‍ ഓര്‍മകളുടെ എല്ലാ അടയാളങ്ങളും നീക്കം ചെയ്യാനുള്ള കേന്ദ്രത്തിന്റെ ശ്രമത്തിന്റെ ഭാഗമായാണ് മുഗള്‍ ഗാര്‍ഡന്റെ പേരുമാറ്റിയതെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചു.
15 ഏക്കറോളം വ്യാപിച്ചുകിടക്കുന്നതാണ് രാഷ്ട്രപതി ഭവനിലെ പൂന്തോട്ടങ്ങള്‍. ഹോളി ആഘോഷത്തിന്‍റെ ഭാഗമായി ജനുവരി 31 മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും.
രാഷ്ട്രപതി ഭവന്‍ വളപ്പിലെ മുന്‍ രാഷ്ട്രപതിമാരുടെ കാലത്തെ ഉദ്യാനങ്ങളായ ഹെര്‍ബല്‍ ഗാര്‍ഡന്‍, മ്യൂസിക്കല്‍ ഗാര്‍ഡന്‍, സ്പിരിച്വല്‍ ഗാര്‍ഡന്‍ എന്നിവയുടെ പേരുകള്‍ നിലനിര്‍ത്തും. പേരുമാറ്റിയതില്‍ കോണ്‍ഗ്രസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസും സിപിഐയും വിമര്‍ശനവുമായി രംഗത്തെത്തി. ചരിത്രം തിരുത്തിയെഴുതാനുള്ള ശ്രമമാണെന്ന് സിപിഐ വിമര്‍ശിച്ചു.