
കോട്ടയം: രാഷ്ട്രപതിയെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് കുമരകം.. പാലായിലെ ചടങ്ങിന് ശേഷമാകും രാഷ്ട്രപതി കുമരകത്തേക്ക് എത്തുക.
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടെ കുമരകത്തിന്റെ പേര് വീണ്ടും ദേശീയ മാധ്യമങ്ങളില്‍ വരുന്നതിന്റെ സന്തോഷത്തിലാണു കുമരകത്തെ ടൂറിസം മേഖല. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കുമകരത്ത് സൗന്ദര്യവല്‍ക്കണം നടന്നിരുന്നു.
കുമരകത്തെ താജ് ഹോട്ടലിലാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു തങ്ങുന്നത്. മുന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ കുമരകം സന്ദര്‍ശന വേളയില്‍ തങ്ങിയ അതേ കോട്ടേജിലാണ് ദ്രൗപതി മുര്‍മുവിനും താമസം ഒരുക്കിയിരിക്കുന്നത്.
വേമ്പനാട്ടുകായലിന്റെ സൗന്ദര്യം പൂര്‍ണമായി ആസ്വദിക്കാന്‍ കഴിയുന്ന താജ് ഹോട്ടലിലെ ഇരുപത്തിനാലാം നമ്പര്‍ കോട്ടേജാണിത്.
2012 ല്‍ കുമരകത്തെത്തിയ മുന്‍ രാഷ്ട്രപതി പ്രതിഭ പാട്ടിലും ഇതേ കോട്ടേജിലാണു താമസിച്ചത്.
വൈകിട്ട് രാഷ്ട്രപതിക്കായി ഹോട്ടലിന്റെ ലോണില്‍ കേരളീയ കലാരൂപങ്ങള്‍ അവതരിപ്പിക്കും അത്താഴ വിരുന്നില്‍ അമ്പതോളം പേര്‍ക്കുള്ള ഭക്ഷണം ഒരുക്കാനാണു നിര്‍ദേശം ലഭിച്ചിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൂര്‍ണമായും കേരളീയ രീതിയിലുള്ള മത്സ്യ മാംസ വിഭവങ്ങളുടെ ഒരു നീണ്ട നിരയാണു മെനുവില്‍ ഉണ്ടാവുക. താജ് ഗ്രൂപ്പിന്റെ പ്രധാന ഷെഫുമാരായിരിക്കും ഭക്ഷണം ഒരുക്കുക.
പ്രഭാത ഭക്ഷണത്തില്‍ അപ്പം, ദോശ, ഇടിയപ്പം, ഉപ്പുമാവ്, പുട്ട് തുടങ്ങി പത്തിലധികം വിഭവങ്ങളാണ് ഒരുക്കുന്നത്. രാഷ്ട്രപതിയുടെ കായല്‍ സവാരി ഉണ്ടാകുമോ എന്നും ഏവരും ഉറ്റുനോക്കുന്നുണ്ട്.



