ബിജെപി വാക്ക് പാലിച്ചില്ല ; രാഷ്ട്രപതി ഭരണം കുതിരക്കച്ചവടത്തിന് വഴിതെളിക്കും ; വിമർശനവുമായി ശിവസേന
സ്വന്തം ലേഖകൻ
മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിനെ വിമർശിച്ചും ബി.ജെ.പിയെ കുറ്റപ്പെടുത്തിയും ശിവസേനയുടെ മുഖപത്രമായ സാമ്‌ന. ബി.ജെ.പിയും ശിവസേനയും ഒത്തൊരുമിച്ചാണ് പ്രകടനപത്രിക നൽകിയത്.
ഒരുമിച്ച് നിൽക്കണമെന്ന ധാരണയുമുണ്ടായിരുന്നു. എന്നാൽ ബി.ജെ.പി വാക്കു പാലിച്ചില്ല. മഹാരാഷട്രയുടെ മണ്ണിൻറെ ആത്മാഭിമാനത്തിന് വേണ്ടി ബി.ജെ.പി വാക്ക് പാലിക്കുകയാണ് വേണ്ടിയിരുന്നതെന്നും സാമ്‌ന കുറ്റപ്പെടുത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള ഗവർണറുടെ തീരുമാനം ഭരണഘടാനാ വിരുദ്ധവും വഞ്ചനയുമാണ്. ഗവർണറുടെ നടപടി കുതിരക്കച്ചവടത്തിനാണ് വഴിവെക്കുക. ഗവർണർ സ്വതന്ത്രമായാണ് പ്രവർത്തിക്കേണ്ടതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
Third Eye News Live
0
Tags :