video
play-sharp-fill

എനിക്ക് താൽപര്യമില്ലെന്ന് പറഞ്ഞിരുന്നു, എന്നാൽ അയാൾ എനിക്ക് ജ്യൂസിൽ മയക്കുമരുന്ന് നൽകി; രണ്ടര മണിക്കൂറിന് ശേഷമാണ് ഞാൻ ആ മുറിയിൽ നിന്നും രക്ഷപ്പെട്ടത് : വെളിപ്പെടുത്തലുമായി സീരിയൽ താരം റഷാമി ദേശായി

എനിക്ക് താൽപര്യമില്ലെന്ന് പറഞ്ഞിരുന്നു, എന്നാൽ അയാൾ എനിക്ക് ജ്യൂസിൽ മയക്കുമരുന്ന് നൽകി; രണ്ടര മണിക്കൂറിന് ശേഷമാണ് ഞാൻ ആ മുറിയിൽ നിന്നും രക്ഷപ്പെട്ടത് : വെളിപ്പെടുത്തലുമായി സീരിയൽ താരം റഷാമി ദേശായി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : സിനിമാ രംഗത്ത് എനിക്കും മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വെളിപ്പെടുത്തലുമായി ഹിന്ദി സീരിയൽ താരം റഷാമി ദേശായി. കാസ്റ്റിംഗ് ഡയറക്ടറായി പ്രവർത്തിച്ചിരുന്ന സൂരജ് എന്നയാളിൽ നിന്ന് തനിക്ക് പതിനാറാം വയസിൽ കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

ഇപ്പോൾ അയാൾ എവിടെയാണെന്ന് എനിക്ക് അറിയില്ല. ആദ്യമായി കണ്ടപ്പോൾ എന്താണ് പദ്ധതി എന്ന് അയാൾ ചോദിച്ചു. പക്ഷേ, എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസിലായില്ല. കാര്യങ്ങളെക്കുറിച്ച് എനിക്ക് വ്യക്തതയില്ല എന്ന് അയാൾ തിരിച്ചറിഞ്ഞു.കാസ്റ്റിംഗ് കൗച്ചിന് തയാറായില്ലെങ്കിൽ ഈ രംഗത്ത് ജോലി കിട്ടില്ലെന്ന് പറഞ്ഞു. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ അവസരം മുതലാക്കാനും തന്നെ ലൈംഗികമായി ചൂഷണം ചെയ്യാനും ശ്രമിച്ച ആദ്യത്തെയാൾ അയാളായിരുന്നുവെന്ന് റഷാമി വെളിപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമയിലേക്കുള്ള ഓഡിഷനു വിളിച്ചപ്പോൾ സന്തോഷത്തോടെയാണ് അവിടെ എത്തിയത്. എന്നാൽ അയാളല്ലാതെ മറ്റാരും അവിടെ ഉണ്ടായിരുന്നില്ല.അന്ന് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി എന്നെ അബോധാവസ്ഥയിലാക്കാനായിരുന്നു അയാളുടെ ശ്രമം. എനിക്ക് താത്പര്യമില്ലെന്ന് അയളോട് ഞാൻ പറഞ്ഞു കൊണ്ടിരുന്നു. രണ്ടര മണിക്കൂറിനുശേഷമാണ് എനിക്ക് അവിടെ നിന്ന് രക്ഷപ്പെടാനായതെന്നും താരം പറഞ്ഞു. ഉത്തരൻ, ദിൽ സേ ദിൽ തക് എന്നീ സീരിയലുകളിലൂടെയാണ് റഷാമി ഹിന്ദി സീരിയൽ രംഗത്ത് ചുവടുറപ്പിച്ചത്.