
കൊച്ചി: റാപ്പർ വേടനെതിരായ ബലാത്സംഗക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോട്ടയം സ്വദേശിനിയായ യുവതിയാണ് വേടനെതിരെ ബലാത്സംഗ പരാതി നൽകിയത്. ഡോക്ടറായ യുവതിയെ സമൂഹ മാധ്യമത്തിലൂടെയാണ് വേടൻ പരിചയപ്പെട്ടത്. തുടർന്ന് പ്രണയം നടിച്ച് വശത്താക്കി. വിവാഹം കഴിക്കാമെന്ന ഉറപ്പിൽ ഒന്നര വർഷത്തിലേറെ വിവിധ സ്ഥലങ്ങളിൽവെച്ച് വേടൻ യുവതിയുമായി ലൈംഗിക വേഴ്ച്ചയിലേർപ്പെടുകയായിരുന്നു. എന്നാൽ, വിവാഹത്തിൽ നിന്നും ഇയാൾ ഒഴിഞ്ഞുമാറിയതോടെയാണ് യുവഡോക്ടർ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
ഇന്നലെയാണ് വേടനെതിരെ യുവതി ബലാത്സംഗ പരാതി നൽകിയത്. എറണാകുളം തൃക്കാക്കര പൊലീസിലാണ് യുവതി പരാതി നൽകിയത്. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ചുവരെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തന്നെ വേടൻ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസെടുത്ത് അന്വേഷണം നടക്കുകയാണെന്നു തൃക്കാക്കര പൊലീസ് വ്യക്തമാക്കുന്നു.
സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. കോഴിക്കോട് ഫ്ലാറ്റിലെത്തി ആദ്യം പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു. ബന്ധത്തിൽനിന്ന് അകന്നതോടെയാണ് യുവതി പരാതി നൽകിയത്. മൊഴി പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. അതിനുശേഷം നടപടിയുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃശൂരിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു മാസികയിൽ ഏതാനും മാസം മുൻപ് വേടനെതിരെ പീഡനത്തിനിരയായ ഒരു യുവതി ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇത് ശ്രദ്ധയിൽപെട്ടതോടെയാണ് കോട്ടയം സ്വദേശിനി ഇതുസംബന്ധിച്ച് അന്വേഷിക്കാൻ തീരുമാനിച്ചത്. ഇതോടെയാണ് തനിക്കുണ്ടായതിന് സമാനമായ ക്രൂരമായ ലൈംഗിക ബന്ധത്തിന്റെ അനുഭവങ്ങളാണ് മാസികയിലൂടെ വെളിപ്പെടുത്തിയ യുവതിക്കുമുണ്ടായത് എന്ന് ബോധ്യമായി. സമാന ദുരനുഭവങ്ങൾ നേരിട്ട മറ്റു ചിലരോടും സംസാരിക്കാൻ കഴിഞ്ഞതോടെയാണ് നിയമനടപടിക്ക് തീരുമാനിച്ചതെന്നും യുവതി പരാതിയിൽ പറയുന്നു. പലയിടങ്ങളിൽ നിന്നായി കൂടുതൽ പരാതികൾ പുറത്തു വന്നേക്കാം.
തന്റെ ബന്ധങ്ങളുടെ ബലത്തിൽ ഇതുവരെ പരാതിക്കാരെ പരോക്ഷമായി സമ്മർദ്ദത്തിലാക്കി നിർത്താൻ വേടന് കഴിഞ്ഞു. ഇത് പക്ഷെ പരാതിയായി പുറത്തുവരാൻ തുടങ്ങിയാൽ ഇപ്പോൾ സംരക്ഷിക്കുന്ന സർക്കാരിനും ഇടതുപക്ഷത്തിനും കൈവിടേണ്ടി വരും. തുടർച്ചയായ പീഡനശേഷം വിവാഹ വാഗ്ദാനത്തിൽനിന്ന് വേടൻ പിന്മാറി. വേടന്റെ പിന്മാറ്റം തന്നെ ഡിപ്രഷനിലേക്ക് നയിച്ചുവെന്നും ആളുകൾ എങ്ങനെ പ്രതികരിക്കും എന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നൽകാതിരുന്നത് എന്നും യുവതി പരാതിയിൽ വ്യക്തമാക്കി. നേരത്തെ, പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്നാരോപിച്ച് വേടനെതിരെ പാലക്കാട് നഗരസഭാ കൗൺസിലർ മിനി കൃഷ്ണകുമാർ എൻ.ഐ.എക്കും ആഭ്യന്തരവകുപ്പിനും പരാതി നൽകിയിരുന്നു. മോദിയെ കപട ദേശീയ വാദിയെന്ന് വേടൻ അവഹേളിച്ചെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടത്. നാല് വർഷം മുമ്പ് പുറത്തിറങ്ങിയ ‘വേടന്റെ വോയ്സ് ഓഫ് വോയ്സ് ലെസ്’ എന്ന പാട്ടിൽ മോദിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങളുണ്ടെന്നാണ് ആരോപണം. പൊതു വ്യക്തിത്വങ്ങളെ അധിക്ഷേപിക്കൽ, വിദ്വേഷം വളർത്തൽ, ജാതി വിവേചനം പ്രോത്സാഹിപ്പിക്കുന്ന ജാതി അധിഷ്ടിത അപകീർത്തിപ്പെടുത്തൽ, അക്രമവും വിദ്വേഷവും വളർത്തുന്നതിന് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ ഉപയോഗം തുടങ്ങിയവ ആരോപിച്ചാണ് പരാതി. ഇതിനൊപ്പം മയക്കുമരുന്ന് കേസിലും പുലനഖ കേസിലും എല്ലാം വേടൻ കുടുങ്ങിയിരുന്നു.
ഐപിസി 376 (2) വകുപ്പ് അനുസരിച്ചാണ് കേസ്. ഭാരതീയ ന്യായ് സംഹിത വരുന്നതിനു മുൻപുള്ള സംഭവമായതിനാലാണ് ഈ വകുപ്പ് അനുസരിച്ച് കേസെടുത്തത്. തൃക്കാക്കര സ്റ്റേഷൻ പരിധിയിൽവച്ച് ബലാത്സംഗം നടന്നതിനാലാണ് കൊച്ചിയിൽ കേസെടുത്തത്. തന്നെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്തശേഷം പിന്നീട് ഒഴിവാക്കിയെന്ന് യുവതിയുടെ മൊഴിയിൽ പറയുന്നു. യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയശേഷമാണ് പൊലീസ് പുലർച്ചെ എഫ്ഐആർ റജിസ്റ്റർ ചെയ്തത്.