video
play-sharp-fill

പുലി പല്ല് കൈമാറിയത് മലേഷ്യന്‍ പൗരത്വമുള്ള തമിഴ് വംശജനായ രഞ്ജിത്ത് കുമ്പിടിയെന്ന് മൊഴി; കുമ്പിടിയെ കിട്ടിയില്ലെങ്കില്‍ വേടന്‍ കുടുങ്ങാൻ സാധ്യത;  അച്ഛനും അമ്മയും ഇട്ട ഹിരണ്‍ ദാസ് മുരളിയെന്ന പേര് ചര്‍ച്ചയാക്കതെ സ്വയം തിരഞ്ഞെടുത്തത് ‘വേടന്‍’ എന്ന് പേര്; അപരനാമം അന്വര്‍ത്ഥമാക്കും വിധം മൃഗവേട്ടയില്‍ കുടുങ്ങി പാട്ടുകാരന്‍ ‘വേടന്‍’!  അഴിക്കുള്ളിലാകാന്‍ സാധ്യത കൂടുതൽ?

പുലി പല്ല് കൈമാറിയത് മലേഷ്യന്‍ പൗരത്വമുള്ള തമിഴ് വംശജനായ രഞ്ജിത്ത് കുമ്പിടിയെന്ന് മൊഴി; കുമ്പിടിയെ കിട്ടിയില്ലെങ്കില്‍ വേടന്‍ കുടുങ്ങാൻ സാധ്യത; അച്ഛനും അമ്മയും ഇട്ട ഹിരണ്‍ ദാസ് മുരളിയെന്ന പേര് ചര്‍ച്ചയാക്കതെ സ്വയം തിരഞ്ഞെടുത്തത് ‘വേടന്‍’ എന്ന് പേര്; അപരനാമം അന്വര്‍ത്ഥമാക്കും വിധം മൃഗവേട്ടയില്‍ കുടുങ്ങി പാട്ടുകാരന്‍ ‘വേടന്‍’! അഴിക്കുള്ളിലാകാന്‍ സാധ്യത കൂടുതൽ?

Spread the love

കൊച്ചി: പുലിപ്പല്ല് കേസില്‍ മൊഴിമാറ്റിയെങ്കിലും റാപ്പര്‍ വേടന്‍ കുരുക്കില്‍ തന്നെ. പുലിപ്പല്ല് തമിഴ്നാട്ടില്‍ നിന്നുള്ള ആരാധകന്‍ തന്നതെന്നാണ് വേടന്‍ മൊഴി നല്‍കിയത്.

നേരെത്തെ തായ്ലാന്‍ഡില്‍ നിന്ന് വാങ്ങിയെന്നായിരുന്നു മൊഴി നല്‍കിയിരുന്നത്. ഫ്ലാറ്റില്‍ നിന്ന് വടിവാള്‍, കത്തി, ത്രാസ്സ്, ക്രഷര്‍ തുടങ്ങിയവയും പൊലീസ് കണ്ടെടുത്തു.

വേടന്‍ എന്നറിയപ്പെടുന്ന റാപ്പര്‍ ഹിരണ്‍ ദാസിന്റെ കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്നും ആറ് ഗ്രാം കഞ്ചാവ് കണ്ടെത്തിയിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെയാണ് ലഹരിവസ്തുക്കള്‍ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസിന്റെ പരിശോധന. ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് വേടന്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഴുവന്‍ ആളുകളുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെയാണ് പുലിപ്പല്ല് ശ്രദ്ധയില്‍ പെട്ടത്. മലേഷ്യന്‍ പ്രവാസിയായ രഞ്ജിത് കുമ്പിടിയാണ് തനിക്ക് പുലിപ്പല്ല് നല്‍കിയതെന്നാണ് മൊഴി. ഇയാളെ കണ്ടെത്താന്‍ എക്‌സൈസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

വേടനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യാന്‍ സാധ്യത ഏറെയാണ്. പുലിപ്പല്ല് കേസില്‍ മൃഗവേട്ട അടക്കമുള്ള വകുപ്പുകളാണ് വേടനെതിരെ ചുമത്തിയത്. പുലി പല്ല് കൈമാറിയത് മലേഷ്യന്‍ പൗരത്വമുള്ള തമിഴ് വംശജനായ രഞ്ജിത്ത് കുമ്പിടി ആണെന്ന് വേടന്‍ മൊഴി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ വെച്ചാണ് രഞ്ജിത്ത് പുലിപ്പല്ല് വേടന് കൈമാറിയത്. അറിഞ്ഞോ, അറിയാതെയോ പുലിപ്പല്ല് അടക്കമുള്ളവ കൈവശം വയ്ക്കുന്നതും കൈമാറ്റം ചെയ്യുന്നതും നിയമവിരുദ്ധമാണെന്ന് വനം വകുപ്പ് പറയുന്നു. ഹിരണ്‍ ദാസ് മുരളിയെന്നാണ് റാപ്പര്‍ വേടന്റെ യഥാര്‍ത്ഥ പേര്. അച്ഛനും അമ്മയും ഇട്ട ഈ പേര് മാറ്റിവച്ചാണ് ‘വേടന്‍’ എന്ന അപരനാമം സ്വീകരിച്ചത്. ‘വേടന്‍’ ഇപ്പോള്‍ മൃഗ വേട്ട കേസില്‍ കുടുങ്ങുന്നുവെന്നതാണ് യാദൃശ്ചികത.