വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം; രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നു; മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം

Spread the love

തിരുവനന്തപുരം :  ഹിരണ്‍ ദാസ് മുരളിയെന്ന റാപ്പർ വേടനെതിരേ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വേടന്‍റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി.വേടന്‍റെ സഹോദരനാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുവെന്നും സ്ഥിരം കുറ്റവാളിയാക്കാനുള്ള ശ്രമം നടക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. അന്വേഷണം നടത്തി ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

video
play-sharp-fill

കുടുംബം അനുഭവിക്കുന്ന മാനസിക പ്രയാസത്തെ കുറിച്ചാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതെന്നും ആരുടെയും പേരെടുത്തു പറഞ്ഞ് നല്‍കിയ പരാതി അല്ലെന്നും ഹരിദാസ് മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു.

തനിക്കെതിരെ രാഷ്ട്രീയഗൂഢാലോചന നടക്കുന്നുണ്ടെന്നും വേടൻ മുൻകൂർ ജാമ്യഹർജിയിലും ആരോപിച്ചിരുന്നു. ബലാത്സംഗക്കേസില്‍ റാപ്പർ വേടനെ തൃക്കാക്കര പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് മുൻകൂർ ജാമ്യമുള്ളതിനാല്‍ വൈദ്യപരിശോധനയ്ക്ക് ശേഷം വിട്ടയച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group