
എറണാകുളം: ലൈംഗിക അതിക്രമ കേസില്‍ റാപ്പർ വേടന് ജാമ്യം. എറണാകുളം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. എറണാകുളം സെൻട്രല്‍ പോലീസ് രജിസ്റ്റർ ചെയ്ത ലൈംഗിക അതിക്രമ കേസില്‍ ആണ് റാപ്പർ വേടന് കോടതി ജാമ്യം അനുവദിച്ചത്.മുഖ്യമന്ത്രിയ്ക്ക് ലഭിച്ച പരാതിയാണ് എറണാകുളം സെൻട്രല്‍ പോലീസില്‍ കൈമാറിയത്. അതിനിടെ വേടന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂർത്തിയായി. കോടതിയുടെ പരിഗണനയിലുള്ള കേസ് ആയതിനാല്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് വേടൻ പറഞ്ഞു.
ചോദ്യം ചെയ്യലിന് ശേഷം അറസ്‌റ്റ് രേഖപ്പെടുത്തിയാലും വേടനെ ജാമ്യത്തില്‍ വിടണമെന്നാണ് കോടതി നിർദേശം നല്‍കിയിരുന്നു. ഈയൊരു സാഹചര്യത്തില്‍ വേടനെ അറസ്‌റ്റ് ചെയ്താലും ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്യാനാണ് സാധ്യത.

Whatsapp Group 1 | Whatsapp Group 2 |Telegram Group
Your message has been sent
യുവ ഡോക്‌ടറെ വിവാഹ വാഗ്‌ദാനം നല്‍കി ബലാത്സംഗം ചെയ്തെന്ന ആദ്യ കേസില്‍ റാപ്പർ വേടന് ഹൈക്കോടതി ഉപാധികളോടെയായിരുന്നു മുൻകൂർ ജാമ്യം അനുവദിച്ചത്. ഒപ്പം സെപ്റ്റംബർ 9, 10 ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.