
ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; ഇതര സംസ്ഥാന കച്ചവടക്കാരന്‍ പിടിയിൽ
സ്വന്തംലേഖകൻ
കോട്ടയം : കൊല്ലം കൊട്ടാരക്കരയില്‍ ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഇതര സംസ്ഥാന കച്ചവടക്കാരനെ പൊലീസ് അറസ്റ്റു ചെയ്തു. കൊട്ടാരക്കര വെട്ടിക്കവലയിലാണ് സംഭവം. വീടുകള്‍ കയറിയിറങ്ങി കമ്പിളിപ്പുതപ്പ് വില്‍ക്കുന്ന ഉത്തര്‍ പ്രദേശ് സ്വദേശി പീര്‍ മുഹമ്മദാണ് അറസ്റ്റിലായത്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 നാണ് സംഭവം. യുവതിയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇയാളെ പിടികൂടിയത്.
Third Eye News Live
0