
റാഫേൽ ഇനി ഇന്ത്യയ്ക്ക് സ്വന്തം ; ആദ്യ റാഫേൽ യുദ്ധവിമാനങ്ങൾ ഏറ്റുവാങ്ങാൻ രാജ്‌നാഥ് സിംഗ് ഇന്ന് ഫ്രാൻസിലെത്തും
സ്വന്തം ലേഖിക
ന്യൂഡൽഹി: വ്യോമസേനയ്ക്കായി വാങ്ങുന്ന ആദ്യ റഫാൽ യുദ്ധവിമാനം ഏറ്റുവാങ്ങാൻ
പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ഫ്രാൻസിലെത്തും. ഇതിന് മന്നോടിയായി രാജ്‌നാഥ് സിംഗ് ചൊവ്വാഴ്ച രാവിലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി കൂടിക്കാഴ്ച നടത്തും.
ചടങ്ങിൽ രാജ്‌നാഥ്‌സിംഗിനൊപ്പം ഫ്രഞ്ച് സായുധസേന മന്ത്രി ഫ്‌ളോറൻസ് പാർലിയും ചടങ്ങിൽ പങ്കെടുക്കും. റഫാൽ വിമാനത്തിൽ പറക്കുന്ന രാജ്‌നാഥ് സിംഗ് വിജയദശമി ദിനത്തിൽ ആയുധപൂജയിലും പങ്കുചേരും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെപ്തംബറിൽ ഫ്രാൻസിലെ ദസ്സോ ഏവിയേഷൻ നിർമ്മിച്ച ആദ്യ വിമാനമാണ് ഇന്ത്യയുടെ പ്രതിനിധികൾ ഏറ്റുവാങ്ങിയത്. ഫ്രാൻസിലെ ബോർഡിയോക്‌സിലുള്ള ദസ്സോയുടെ പ്ലാന്റിൽ നിന്നാണ് പ്രതിരോധ മന്ത്രിയും വ്യോമസേനാ മേധാവിയും ചേർന്ന് ഫ്രഞ്ച് അധികൃതരിൽ നിന്ന് വിമാനം ഏറ്റുവാങ്ങിയത്. എന്നാൽ, ഔദ്യോഗികമായി നാളെയാണ് ഇന്ത്യ ഫ്രാൻസിൽ നിന്ന് റാഫാൽ വിമാനങ്ങൾ സ്വീകരിക്കുക.