
ഡൽഹി: റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയില്‍ നിർമ്മിക്കുന്നതിന് പങ്കാളികളെ കണ്ടെത്താൻ ഫ്രാൻസ്.
ഇന്ന് പ്രധാനമന്ത്രിയും ഇമ്മാനുവല്‍ മക്രോണും നടത്തുന്ന ചർച്ചയില്‍ ഇക്കാര്യം ഉയർന്നു വരുമെന്നാണ് വിവരം.
റഫാലിനു പുറമെ കൂടുതല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യയില്‍ നിർമ്മിക്കാൻ വ്യോമസേന.
ടാറ്റ അടക്കം കമ്പനികള്‍ ഇതിനായി പരിഗണനയിലുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മക്രോണ്‍ നാല് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി. ഇന്നലെ രാത്രിയാണ് മക്രോണ്‍ മുംബൈയിലെത്തിയത്. ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈകീട്ട് നാലരയ്ക്ക് 114 പുതിയ റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള മൂന്നേകാല്‍ ലക്ഷം കോടി രൂപയുടെ കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും. കരാർ പ്രകാരം ഭൂരിഭാഗം വിമാനങ്ങളും ഇന്ത്യയില്‍ തന്നെ നിർമ്മിക്കാനാണ് ധാരണ. നാളെ രാവിലെ ഡൽഹിയില്‍ എത്തുന്ന മക്രോണ്‍ എഐ സമ്മിറ്റിന്റെ പ്ലീനറി സെഷനില്‍ പങ്കെടുക്കും.



