കോട്ടയം നാഗമ്പടം സീസർ പാലസ് ഹോട്ടലിൽ കുരുമുളക് സ്പ്രേ ആക്രമണം: യുവാവിന് ഹെൽമറ്റിന് തലയ്ക്കടിയേറ്റു: വിനീത് സഞ്ജയന്റെ ഗുണ്ടാ സംഘാംഗമായ യുവാവ് അറസ്റ്റിൽ
സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ നാഗമ്പടം സീസർ പാലസ് ഹോട്ടലിലെ ബാറിനുള്ളിൽ വച്ച് യുവാവിന് നേരെ കുരുമുളക് സ്പ്രേ പ്രയോഗിക്കുകയും , ഹെൽമറ്റിന് തലയ്ക്കടിച്ച് വീഴ്ത്തുകയും ചെയ്ത കേസിൽ ഗുണ്ടാ സംഘത്തലവൻ വിനീത് സഞ്ജയന്റെ കൂട്ടാളി പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വടവാതൂർ ശാന്തിഗ്രാം കോളനി പുത്തൻപറമ്പിൽ വീട്ടിൽ റഹിലാലി (24) നെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ കളക്ടറേറ്റ് പുളിമൂട്ടിൽ ഹൗസിൽ പ്രവീൺ ജോസഫ് ചാക്കോയെ (29) ആക്രമിച്ച കേസിലാണ് അറസ്റ്റ്. ഇയാളുടെ രണ്ടേമുക്കാൽ പവൻ സ്വർണ മാലയും പ്രതി കവർന്നിട്ടുണ്ട്.
നവംബർ ഒൻപതിനായിരുന്നു കേസിനാസ്പദമായ സംഭവം. റഹിലിന്റെ നേതൃത്വത്തിലുള്ള പത്തംഗ ഗുണ്ടാ സംഘം മദ്യപിക്കുന്നതിനായാണ് ബാറിൽ എത്തിയത്. തുടർന്ന് മോഷണം നടത്തുന്നതിനായി ബാറിന് പുറത്ത് നിന്നിരുന്ന യുവാവിനെ ആക്രമിക്കുകയായിരുന്നു. ഇയാളുടെ മുഖത്തിന് നേരെ കുരുമുളക് സ്പ്രേ പ്രയോഗിക്കുകയും , ഹെൽമറ്റിന് തലയ്ക്കടിക്കുകയും ചെയ്തു. തലയ്ക്ക് അടിയേറ്റ് സാരമായി പരിക്കേറ്റ യുവാവിനെ ബാർ ജീവനക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിന് ശേഷം ഒളശ – പരിപ്പ് ഭാഗത്ത് പടശേഖരങ്ങളിലാണ് പ്രതി ഒളിവിൽ കഴിഞ്ഞിരുന്നത്. ഗുണ്ടാ സംഘങ്ങളുടെ സഹായത്തോടെ , ഇവരുടെ സംരക്ഷണയിൽ പ്രതി ഒളിവിൽ കഴിയുന്നതായി ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന് രഹസ്യ വിവരം ലഭിച്ചു. തുടർന്ന് പ്രതിയെ പിടികൂടുന്നതിനായി ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു.
തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് സംഘം അർദ്ധരാത്രി ആറു നീന്തിക്കടന്ന് അക്കരെ എത്തുകയായിരുന്നു. പൊലീസ് സംഘത്തെക്കണ്ട് റഹിലിനൊപ്പമുണ്ടായിരുന്ന ഗുണ്ടകൾ ആറ്റിൽ ചാടി രക്ഷപെട്ടു. വെസ്റ്റ് എസ്.ഐ ടി. ശ്രീജിത്ത് , എ.എസ്.ഐ പി.എൻ മനോജ് , സിവിൽ പൊലീസ് ഓഫിസർമാരായ കെ.ആർ ബൈജു , വിഷ്ണു വിജയദാസ്, വിനീഷ് രാജൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അയ്മനത്തെ ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റ് അഖിൽ പ്രസാദിന്റെ വീട് കയറി ആക്രമിച്ച കേസിൽ വിനീത് സഞ്ജയനൊപ്പം പ്രതിയാണ് റഹിലും. പതിനാറാം വയസ് മുതൽ വിവിധ കേസുകളിൽ റഹിം പ്രതിയായിട്ടുണ്ട്. 2016 ൽ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ വw ശ്രമക്കേസിൽ പ്രതിയാണ്. ഈസ്റ്റ് , വെസ്റ്റ് മണർകാട് പൊലീസ് സ്റേഷനിൽ ഇയാൾക്കെതിരെ മൂന് കേസ് നിലവിലുണ്ട്. മൂന്ന് വധശ്രമം , മുന്ന് കവർച്ച കേസുകളും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതിന് പോക്സോ കേസും , നാഗമ്പടം റെയിൽവേ , മാങ്ങാനം എന്നിവിടങ്ങളിലായി മൂന്നോളം പെപ്പർ സ്പ്രേ ആക്രമണ കേസിലും , ഹൈവേ റോബറിയിലും പൊലീസിനെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണ്. പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.