രണ്ടരവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അമ്മയും കാമുകനും പിടിയിൽ

Spread the love

അമ്മ നോക്കിനിൽക്കെ രണ്ടരവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അമ്മയും കാമുകനും അറസ്റ്റിൽ. മുംബയിലെ മാൽവാനിയിലാണ് സംഭവം.പീഡനത്തിന് പിന്നാലെ അവശനിലയിലായ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.പരിശോധനയ്ക്കിടെ പെൺകുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവുകൾ ഉള്ളതായി ഡോക്ടർ കണ്ടെത്തി.ഉടൻ ഡോക്ടർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ അമ്മയും അച്ഛനും മൂന്ന് വർഷം മുൻപ് വിവാഹമോചനം നേടിയിരുന്നു. ഞായറാഴ്ച രാത്രിയാണ് അമ്മയും കാമുകനും കുട്ടിയെ മാൽവാനിയിലെ ജങ്കല്യാൻ നഗറിലെ ഒരു ആശുപത്രിയിൽ എത്തിച്ചത്. കുട്ടിക്ക് അപസ്മാരം ഉണ്ടെന്നും പെട്ടെന്ന് ശ്വാസം എടുക്കുന്നത് നിർത്തിയെന്നുമാണ് അമ്മ ഡോക്ടറിനോട് പറഞ്ഞത്.എന്നാൽ ഡോക്ടർ നടത്തിയ പരിശോധനയിൽ കുട്ടി മരിച്ചതായി കണ്ടെത്തി. തുടർന്ന് പോസ്റ്റ്‌മോർട്ടം നടത്തിയപ്പോഴാണ് കുട്ടി പീഡനത്തിന് ഇരയായ വിവരം അറിയുന്നത്. പൊലീസ് അമ്മയെയും കാമുകനെയും കസ്റ്റഡിയിലെടുത്തു. കൂടുതൽ ചോദ്യം ചെയ്തതോടെ ഇരുവരും കുറ്റം സമ്മതിച്ചു. ബലാത്സംഗം, കൊലപാതകം, പോക്സോ എന്നീ വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.

video
play-sharp-fill