
കോഴിക്കോട്: കോഴിക്കോട് ടെക്സ്റ്റൈൽസ് ജീവനക്കാരിയായ പെൺകുട്ടിയെ കടയിൽ നിന്ന് ഇറക്കി കൊണ്ടുപോയി കാമുകൻ പീഡിപ്പിച്ചു.
സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കില്ലെന്നാണ് മനസിലാക്കുന്നതെന്നും എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ഒരു ഷോപ്പിംഗ് മാളിൽ ജോലി ചെയ്യുകയായിരുന്ന പെൺകുട്ടിയെ കാമുകൻ ഇന്നലെ രാവിലെ കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. മദ്യലഹരിയിൽ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പെൺകുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ ഇന്നലെ തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ ഇന്ന് കാമുകൻ തന്നെയാണ് പെൺകുട്ടിയെ വീടിന് സമീപം ഇറക്കിവിട്ടത്.
പെൺകുട്ടിയുടെ പെരുമാറ്റത്തിലെ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ട പൊ ലീസ് വിശദമായ മൊഴിയെടുത്തപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ശരീരത്തില്‍ മുറിവുകളുമുണ്ട്. മലപ്പുറം സ്വദേശിയാണ് കാമുകൻ.
പെൺകുട്ടി ജോലി ചെയ്യുന്ന സ്ഥലത്താണ് പ്രതിയും ജോലി ചെയ്യുന്നത്. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ഫറോക്ക് പൊലീസ് ഊർജിതമാക്കി. പെണ്‍കുട്ടിയെ കൊണ്ടുപോകുമ്പോള്‍ കാറില്‍ ഡ്രൈവര്‍ കൂടി ഉണ്ടായിരുന്നു. എന്നാല്‍ ഇയാള്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കില്ല എന്നാണ് സൂചന.
ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് പോലീസ് വിശദമായി പരിശോധിക്കുകയാണ്. പെൺകുട്ടിയെ ജുവനൈൽ കേന്ദ്രത്തിലേക്ക് മാറ്റി.