പുതുവർഷ ആഘോഷത്തിനെന്ന വ്യാജേന വിദ്യാർത്ഥിനിയെ ഫോർട്ട് കൊച്ചിയിലെത്തിച്ച് പീഡിപ്പിച്ചു; സംഭവത്തിൽ 21 കാരൻ അറസ്റ്റിൽ

Spread the love

കൊച്ചി: പുതുവർഷ ആഘോഷത്തിനെന്ന വ്യാജേന വിദ്യാർത്ഥിനിയെ ഫോർട്ട് കൊച്ചിയിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ.

video
play-sharp-fill

പേഴയ്ക്കാപ്പിള്ളി പ്ലാകുടി കുടിയിൽ അഷ്കറിനെ (21) ആണ് മൂവാറ്റുപുഴ പോലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്കെതിരെ നേരത്തെ കാഞ്ഞാര്‍ പോലീസ് സ്റ്റേഷനിലും സമാന രീതിയിലുള്ള കേസുണ്ട്. ചൊവ്വാഴ്ചയാണ് ഇയാൾ വിദ്യാർത്ഥിനിയെ പുതുവർഷാഘോഷത്തിനെന്ന പേരിൽ ഫോർട്ട് കൊച്ചിയിലേക്ക് കൊണ്ടുപോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചിയിലെത്തിച്ചശേഷം പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെ പോലീസ് പിടികൂടുകയായിരുന്നു.