video
play-sharp-fill

ആശുപത്രികിടക്കയിലും പെൺകുട്ടികൾക്ക്‌രക്ഷയില്ല: പനി ബാധിച്ച് കിടപ്പിലായ പതിനൊന്നുകാരിയെ പീഢിപ്പിക്കാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ.

ആശുപത്രികിടക്കയിലും പെൺകുട്ടികൾക്ക്‌രക്ഷയില്ല: പനി ബാധിച്ച് കിടപ്പിലായ പതിനൊന്നുകാരിയെ പീഢിപ്പിക്കാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ.

Spread the love

സ്വന്തം ലേഖകൻ
കഴക്കൂട്ടം: കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സയിലിരുന്ന പതിനൊന്നു വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. കാസർകോട് കാഞ്ഞങ്ങാട് ഹോസ്ദുർഗ് കല്ലൻചിറ റെയ്ഹാന മൻസിലിൽ മുഹമ്മദ് ആഷിക് (22), ഇയാളെ ഒളിവിൽപ്പോകാൻ സഹായിച്ച മേനംകുളം പാർവതി നഗർ പുതുവൽപുത്തൻവീട്ടിൽ ഗോകുൽ (22) എന്നിവരെയാണ് സിറ്റി ഷാഡോ പോലീസ് പിടികൂടിയത്. ആശുപത്രിയിൽവെച്ച് കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെൺകുട്ടിയെ ആഷിക് പീഡിപ്പിക്കാൻ ശ്രമിച്ചത്.ഉച്ചയോടെ പെൺകുട്ടിയുടെ മാതാവ് ലാബിൽ പരിശോധന റിപ്പോർട്ട് വാങ്ങാൻ പോയ സമയത്താണ് ചികിത്സയിൽ കഴിഞ്ഞിരുന്ന മുറിയിൽക്കയറി പെൺകുട്ടിയെ കടന്നുപിടിച്ചത്. പെൺകുട്ടി നിലവിളിച്ചതോടെ ഇയാൾ ഇറങ്ങിയോടി. തിരികെ കുട്ടിയുടെ അമ്മ മുറിയിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷാഡോ പോലീസ് സംഘം സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിലെ ദൃശ്യങ്ങളിൽനിന്ന് കുട്ടി ഇയാളെ തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലാവുകയായിരുന്നു.സിറ്റി പോലീസ് കമ്മിഷണർ സഞ്ജയ് കുമാർ ഗുരുദിൻറെ നേതൃത്വത്തിൽ ഡി.സി.പി. ആർ.ആദിത്യ, സ്‌പെഷ്യൽ ബ്രാഞ്ച് എ.സി. പ്രമോദ് കുമാർ, കഴക്കൂട്ടം എ.സി. വിദ്യാധരൻ, ഷാഡോ എ.എസ്.ഐ.മാരായ അരുൺകുമാർ, യശോധരൻ എന്നിവർ അറസ്റ്റിനു നേതൃത്വം നൽകി.