video
play-sharp-fill

തൃശൂർ  പുന്നയൂർക്കുളത്ത്  പ്ലസ്  ടു വിദ്യാർത്ഥിനി  കൂട്ടബലാത്സംഗത്തിന് ഇരയായി ; ബലാത്സംഗം ചെയ്തത്  കുട്ടിയുടെ അച്ഛന്റെ സുഹൃത്തുക്കൾ ;ഒരാൾ പിടിയിൽ

തൃശൂർ പുന്നയൂർക്കുളത്ത് പ്ലസ് ടു വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി ; ബലാത്സംഗം ചെയ്തത് കുട്ടിയുടെ അച്ഛന്റെ സുഹൃത്തുക്കൾ ;ഒരാൾ പിടിയിൽ

Spread the love


സ്വന്തം ലേഖിക

തൃശൂർ: പുന്നയൂര്‍കുളത്ത് പ്ലസ് ടുവിദ്യാര്‍ഥിനിയെ അച്ഛന്റെ മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു. ഒളിവില്‍ പോയ മറ്റ് രണ്ട് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു.

രണ്ടുമാസം മുന്‍പാണ് സംഭവം നടന്നത്. ബലാത്സംഗത്തിനിരയായ വിവരം പെണ്‍കുട്ടി അമ്മയോട് പറഞ്ഞിരുന്നു. എന്നാല്‍ പൊലീസില്‍ പരാതി നല്‍കുകയോ മറ്റ് നടപടികളോ ഒന്നുമുണ്ടായില്ല. ദിവസങ്ങള്‍ക്ക് മുന്‍പ് സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെ ഇക്കാര്യം കുട്ടി അധ്യാപികയോട് പറയുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ ്അധികൃതര്‍ പൊലീസില്‍ വിവരം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അച്ഛന്റെ സുഹൃത്തുക്കളാണ് തന്നെ ബലാത്സംഗം ചെയ്തതെന്നും ഇവര്‍ ഇടയ്ക്കിടെ വീട്ടില്‍ എത്താറുണ്ടെന്നും പെണ്‍കുട്ടി അധ്യാപികയോട് പറഞ്ഞു. അച്ഛന്റെ കഞ്ചാവ് ഇടപാടുമായി ബന്ധപ്പെട്ടാണ് ഇവര്‍ വീട്ടിലെത്തിയത്. സംഭവത്തിന് പിന്നാലെ ഇവര്‍ നിരന്തരം ശല്യം ചെയ്്തിരുന്നതായും പെണ്‍കുട്ടി അധ്യാപികയോട് പറഞ്ഞു