
വിദ്യാര്‍ത്ഥിനിയെ വാട്‌സ്‌ആപ്പിലൂടെ അശ്ലീല സന്ദേശമയച്ച് ശല്യപ്പെടുത്തി;പ്ലസ്ടു അധ്യാപകന്‍ പിടിയില്‍
സ്വന്തം ലേഖിക
തിരുവനന്തപുരം: വിദ്യാര്‍ത്ഥിനിയെ വാട്‌സ്‌ആപ്പിലൂടെ അശ്ലീല സന്ദേശമയച്ച് ശല്യപ്പെടുത്തിയ പ്ലസ്ടു അധ്യാപകന്‍ പിടിയില്‍. തിരുവനന്തപുരം ജില്ലയിലെ വെമ്ബായത്താണ് സംഭവം.
വെമ്ബായം നെടുവേലി ഇടുക്കുംതല എസ്‌എല്‍ ഭവനില്‍ ജയകുമാറിനെയാണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാര്‍ത്ഥിനി ഇക്കാര്യം സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ അവര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. വര്‍ക്കലയിലുള്ള ഭാര്യവീട്ടില്‍ നിന്നാണ് പ്രതി പിടിയിലായത്.
പൊലീസ് കേസെടുത്തതോടെ ജയകുമാര്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയിരുന്നു.
Third Eye News Live
0